ശിശുദിനം വ്യത്യസ്തമായ ആഘോഷിച്ചുകൊണ്ട് തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ്*
*ശിശുദിനം വ്യത്യസ്തമായ ആഘോഷിച്ചുകൊണ്ട് തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ്*
.
ഇന്ന് നവംബർ 14 ശിശുദിനം. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം.തോട്ടുമുക്കം സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് ഈ ദിവസം ആഘോഷിച്ചത് ദത്ത് ഗ്രാമമായ മാടാമ്പിയിലെ അംഗനവാടി കുട്ടികളോടൊപ്പം ആയിരുന്നു. അംഗനവാടിയിലെ കുരുന്നുകൾക്ക് ശിശുദിന സമ്മാനങ്ങളുമായി എത്തിയ എൻഎസ്എസ് വളണ്ടിയേഴ്സ് അവരോടൊപ്പം ആടിയും പാടിയും വിവിധ കളികളിൽ ഏർപ്പെട്ടും സമയം ചിലവഴിച്ചു. കാലങ്ങൾക്ക് ശേഷം ബാല്യത്തിലേക്ക് തിരിച്ചുപോയ ആവേശത്തിൽ ആയിരുന്നു എൻഎസ്എസ് വളണ്ടിയേഴ്സ്. ചേട്ടന്മാരോടും ചേച്ചിമാരോടും ഒപ്പം വിവിധ കളികളിൽ ഏർപ്പെട്ടത് കുരുന്നുകൾക്കും പുതിയ അനുഭവമായി.