കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എൽ പി സ്കൂൾ കായികമേളയിൽ സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിന് മൂന്നാം സ്ഥാനം* 🏆🏆🏆

 *കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എൽ പി സ്കൂൾ കായികമേളയിൽ സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിന് മൂന്നാം സ്ഥാനം*



🏆🏆🏆

തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമ  പഞ്ചായത്ത്  സംഘടിപ്പിച്ച എൽ.പി സ്കൂൾ കായിക മേള 'ദ സ്പ്രിന്റ' യിൽ സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.🏆🏆🏆

 കാരക്കുറ്റി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ 10 വിദ്യാലയങ്ങളിൽ നിന്നായി വിവിധ ഇനങ്ങളിൽ മുന്നൂറോളം താരങ്ങൾ മാറ്റുരച്ചതിൽ നിന്നാണ് സന്തോം സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.


 എൽ പി മിനി ബോയ്സ് 100 മീറ്റർ ഓട്ടത്തിലും,

മിനി ബോയ്സ് സ്റ്റാൻഡിങ് ബോർഡ്‌ ജെമ്പിലും *ഓംജീ ലവ് കുമാർ* ഒന്നാം സ്ഥാനം സ്വന്തമാക്കി, കായികമേളയിൽ *വ്യക്തിഗത ചാമ്പ്യനായി* തിരഞ്ഞെടുക്കപ്പെട്ടു.🏅🏅🏅

കൂടാതെ, എൽ. പി കിഡീസ് ഗേൾസ് ലോങ്ങ് ജെമ്പിൽ ആൽവിന മരിയ അബി ഒന്നാം സ്ഥാനവും, എൽ പി കിഡീസ് ഗേൾസ് 50 മീറ്റർ ഓട്ടത്തിൽ ജിയ മരിയ ജയേഷ്  രണ്ടാം സ്ഥാനവും,  മിനി ഗേൾസ് 100 മീറ്റർ ഓട്ടത്തിൽ ഫാത്തിമ റിൻഷാ മൂന്നാം സ്ഥാനവും, എൽ.പി കിഡീസ്  ബോയ്സ് ലോങ്ങ് ജെമ്പിൽ ശ്യാംജി ലവ് കുമാർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. എൽ.പി കിഡീസ് ബോയ്സിന്റെ റിലേ മത്സരത്തിൽ എബൽ സ്വരൂപ്, ഫെലിക്സ് ഫ്രാൻസിസ്, പാർഥിബ്.വി, ശ്യം ജീ ലവ് കുമാർ എന്നിവർക്ക് ഒന്നാം സ്ഥാനവും, 🥇🥇🥇എൽ പി കിഡീസ് ഗേൾസ് റിലേയിൽ ഹാദിയ റ്റി, ജിയ മരിയ ജയേഷ്, അൽബിന മരിയ അബി, ദിഹാ നിഷറിയ വി പി എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു..🥈🥈🥈

 മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കായിക താരങ്ങൾക്കും  ഒരായിരം അഭിനന്ദനങ്ങൾ...!🏆🏆🏆