ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ പാഠ്യപദ്ധതി ചട്ടക്കൂട് -ജനകീയ ചർച്ച നടത്തി
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ പാഠ്യപദ്ധതി ചട്ടക്കൂട് -ജനകീയ ചർച്ച നടത്തി
.
തോട്ടുമുക്കം: ഗവ.യു.പി.സ്കൂൾ ചുണ്ടത്തു പൊയിലിൽ പാഠ്യപദ്ധതി പരിഷ്ക്കരണം - ജനകീയ ചർച്ച , അരീക്കോട് ബി.ആർ.സി. ടെയിനർ ശ്രീമതി ജിഷ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, സീനിയർ അസിസ്റ്റന്റ് ശ്രീമതി പുഷ്പറാണി ജോസഫ് ഫോക്കസ് മേഖലകൾ ജനത്തിന് പരിചയപ്പെടുത്തി. PTA പ്രസിഡന്റ് ശ്രീ.മുജീബ് റഹ്മാൻ, MTA പ്രസിഡന്റ് സജ്ന അനിൽ, ക്ലസ്റ്റർ കോർഡിനേറ്റർ നസീറ എന്നിവർ പ്രസംഗിച്ചു. പൂർവ്വ അധ്യാപകരായ ശിവദാസൻ മാസ്റ്റർ, പി.ടി. ജോസ് സാർ , ആശാവർക്കർ ജാൻസി ഇരുവേലിക്കുന്നേൽ, 1CDS ഗ്രേസി, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ഗ്രൂപ്പുകളായി തിരിഞ്ഞ് പാഠ്യപദ്ധതി ചർച്ച സജീവമാക്കി.