ബ്രസീൽ ഫാൻസ് റോഡ് ഷോ.... മഞ്ഞയിൽ ആറാടി തോട്ടുമുക്കം*
*ബ്രസീൽ ഫാൻസ് റോഡ് ഷോ.... മഞ്ഞയിൽ ആറാടി തോട്ടുമുക്കം*
തോട്ടുമുക്കം : ബ്രസീൽ ഫാൻസ് റോഡ് ഷോ,
മാടാമ്പി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ബ്രസീൽ ടീമിന്റെ മഞ്ഞ നിറം അണിഞ്ഞു ചെറിയ കുട്ടികളും ഫുട്ബോൾ ആവേശത്തിൽ അണിചേർന്നു.
മാടാമ്പി ജംഗ്ഷൻ, പള്ളിതാഴെ, തോട്ടുമുക്കം, ചുണ്ടത്തുംപൊയിൽ, തരിയോട്, മൈസൂർപ്പറ്റ, തോട്ടക്കാട് പ്രദേശങ്ങൾ ചുറ്റി മൈസൂർപ്പറ്റയിൽ റോഡ് ഷോ അവസാനിച്ചു.
ബ്രസീൽ ടീമിന്റെ മഞ്ഞ ജേഴ്‌സി അണിഞ്ഞും വൂവ്സല വിളിച്ചും ടെമ്പോ വാനിലും മോട്ടോർ സൈക്കിളിലും ബ്രസീൽ പാതകകൾ വീശിയുള്ള റോഡ് ഷോ വേറിട്ട ഫുട്ബോൾ കാഴ്ച ആയി.
ബ്രസീൽ റോഡ് ഷോ,. ബാസിത് തോട്ടുമുക്കം, ജൈസൽ ബാവ, സജിത്ത് പി. കെ, ഡെന്നി ജോസ്, സുധീഷ് മാടാമ്പി,ഷാലു മൈസൂർപ്പറ്റ, സമീർ വളപ്പിൽ, മുനീർ മൈസൂർപറ്റ, റഫീഖ് മൈസൂർപ്പറ്റ, ഷമീർ തോട്ടക്കാട് എന്നിവർ നേതൃത്വം നൽകി.
റോഡ് ഷോ വൻ വിജയമാക്കിയ മൈസൂർപ്പറ്റ, തോട്ടക്കാട്, തോട്ടുമുക്കം, പള്ളിതാഴെ,, മാടാമ്പി യൂണിറ്റുകളിലെ എല്ലാ അംഗങ്ങൾക്കും ബ്രസീൽ ഫാൻസ് തോട്ടുമുക്കത്തിന്റെ നന്ദിയും കടപ്പാടും തോട്ടുമുക്കം ഫാൻസ് ക്ലബ് അറീച്ചു.