ശിശുദിനത്തിൽ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ കുരുന്നുകൾ

 ശിശുദിനത്തിൽ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ കുരുന്നുകൾ



 തോട്ടുമുക്കം: കുട്ടികൾ ചാച്ചാജി എന്ന് വിളിക്കുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ പ്രീ പ്രൈമറി,ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ അങ്കണത്തിൽ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. സ്കൂളിലെ മറ്റ് ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഘോഷയാത്രയെ കൈയ്യടിച്ച് സ്വീകരിക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്യുകയും ചെയ്തു. എൽ പി എസ് ആർ ജി കൺവീനർ  ഹണി ടീച്ചർ ശിശുദിന സന്ദേശം നൽകി. റാലിക്ക് അധ്യാപികമാരായ സുനിത ടീച്ചർ, സുപർണ്ണ ടീച്ചർ, ബിജുഷ ടീച്ചർ, ബിന്ദു ടീച്ചർ  എന്നിവർ നേതൃത്വം നൽകി.







.