ലഹരി വിമുക്ത കേരളത്തിനായി കുട്ടി ചങ്ങലയിൽ പങ്കാളികളായി സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം*
*ലഹരി വിമുക്ത കേരളത്തിനായി കുട്ടി ചങ്ങലയിൽ പങ്കാളികളായി സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം*
കേരളപ്പിറവി ദിനത്തിൽ സന്തോം ഇംഗ്ലീഷ് മീഡിയം കുട്ടികൾ ലഹരി വിമുക്ത നാടിനു വേണ്ടി സന്ദേശ റാലിയും, കുട്ടി ചങ്ങലയും തീർത്തു. വാർഡ് മെമ്പർ ശ്രീമതി ദിവ്യ ഷിബു പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും, ലഹരിക്കെതിരെ വിരലടയാളം പതിപ്പിക്കുകയും ചെയ്ത് കുട്ടി ചങ്ങലയിൽ സജീവ പങ്കാളിയായി. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ വിനോദ് ചെങ്ങളം തകിടിയിൽ ലഹരിപദാർത്ഥ പ്രതീകങ്ങൾ കത്തിച്ചു . പിടിഎ അംഗങ്ങളും, രക്ഷകർത്താക്കളും, കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. മുഴുവൻ കുട്ടികളും ലഹരിക്കെതിരെയുള്ള യജ്ഞത്തിൽ തങ്ങളുടെ വിരലടയാളം പതപ്പിച്ച് പങ്കാളികളായി.