കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കം കുറച്ചു*
*കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കം കുറച്ചു*
മുക്കം: കുളമ്പ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള
മൂന്നാം ഘട്ട ദേശീയ കുളമ്പ് രോഗ കുത്തിവെപ്പിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് ഉദ്ഘാടനം ചെയ്തു. കുത്തിവെച്ച പശുക്കളെ തിരിച്ചറിയാനുള്ള കമ്മൽ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിഹാബ് മാട്ടുമുറി നിർവഹിച്ചു.വാർഡ് മെമ്പർമാരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന് തുടങ്ങിയവർ സംബന്ധിച്ചു.വീടുകളിലെത്തിയാണ് കുത്തിവെപ്പ് നൽകുന്നത്
നവംബർ 15 മുതൽ ഡിസംബർ 8 വരെ ആണ് കുത്തിവപ്പ് നൽകുന്നത്. നാല് മാസത്തിൽ കൂടുതൽ പ്രായമുള്ള പശു, എരുമ വർഗ്ഗത്തിൽ പെട്ട എല്ലാ ഉരുക്കളെയും കുത്തിവെപ്പിന് വിധേയമാക്കണമെന്ന് വെറ്റിനറി സർജൻ അറിയിച്ചു