ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
*ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.*
കൂമ്പാറ: പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ശിശുദിന റാലി എം.എൽ.എ ശ്രീ. ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യുകയും ശിശുദിന സന്ദേശം നൽകുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
കുന്നമംഗലം ബി. ആർ. സി ട്രെയ്നർ ശ്രീ. ഹാഷിദ് കെ.സി കളികളും പാട്ടുകളുമായി കുട്ടികളിൽ ആവേശം പടർത്തി.
പായസവിതരണവും ഉണ്ടായിരുന്നു!
പരിപാടികൾക്ക് പ്രധാനധ്യാപകരായ ജെസി കെ. യു, ജിബിൻ പോൾ തുടങ്ങിയവർ നേതൃത്വം നൽകി..