ഏറനാടിന്റെ തിരുമുറ്റത്ത് ഫൂട്ട് ഫെസ്റ്റ് - കാൽപന്ത് മഹോത്സവം*
*ഏറനാടിന്റെ തിരുമുറ്റത്ത് ഫൂട്ട് ഫെസ്റ്റ് - കാൽപന്ത് മഹോത്സവം*
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് കടലിന്നക്കരെ അങ്ങ് ഖത്തറിൽ നാളെ തിരശ്ശീലയുയരുമ്പോൾ,
മണ്ണും വിണ്ണും മനസ്സും
ആവേശത്തിരയിലാറാടുന്ന ഏറനാടിന്റെ തിരുമുറ്റത്ത് ഫൂട്ട് ഫെസ്റ്റ് -
കാൽപന്ത് മഹോത്സവം എന്ന തലക്കെട്ടിൽ വ്യത്യസ്തങ്ങളായ പരിപാടികളുമായി അരീക്കോട്ടെ പ്രമുഖ സാംസ്കാരിക സംഘടനയായ വൈ എം എ. ലോകകപ്പിന് വരവേൽപ്പൊരുക്കുന്നു.
കിക്കോഫ് ദിനത്തിൽ
ഏറനാട്ടിലെ ഫുട്ബോൾ അക്കാദമികളും ക്ലബ്ബുകളും ഫുട്ബോൾ താരങ്ങളും ലോകകപ്പ് ടീമുകളുടെ ആരാധകരും കാൽപന്തു പ്രേമികളും കായികപ്രേമികളും ഒന്നിച്ചണിനിരക്കുന്ന ഒളിമ്പ്യൻ കെ ടി ഇർഫാൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന റോഡ് ഷോയോടെ പരിപാടികൾക്ക് സമാരംഭം കുറിക്കുന്നു.
തുടർ ദിനങ്ങളിൽ
സ്കിൽഡ് ഷൂട്ടൗട്ട് മത്സരങ്ങൾ, വനിതാ ഫുട്ബോൾ മത്സരം, ഫുട്ബോൾ സെമിനാറും ക്വിസ്സും, ഫുട്ബോൾ തലമുറകളുടെ സംഗമവും കളിയനുഭവങ്ങളുടെ പങ്കുവെപ്പും
തുടങ്ങി വൈവിധ്യം നിറഞ്ഞ പരിപാടികളാണ് ഫൂട്ട് ഫെസ്റ്റിൽൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
റോഡ് ഷോയിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾക്കും ഫാൻസ് അസോസിയേഷനുകൾക്കും വ്യക്തികൾക്കും
മികച്ച പെർഫോമൻസിനും
പ്രായം കുറഞ്ഞതും കൂടിയതുമായ ഘോഷാ യാത്രാ അംഗത്തിനും മൊബൈൽ ഫോണിൽ പകർത്തുന്ന ഘോഷയാത്രയുടെ മികച്ച ദൃശ്യങ്ങൾക്കും സമ്മാനങ്ങളുമുണ്ട്.