ധമാക്ക "ഫുട്ബോൾ മുൻ സന്തോഷ്ട്രോഫി താരം അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.*

 *"ധമാക്ക "ഫുട്ബോൾ മുൻ സന്തോഷ്ട്രോഫി താരം അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.*



 തോട്ടുമുക്കം : ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് വരവേൽക്കുന്നതിന് വേണ്ടി തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ സംഘടിപ്പിച്ച ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം മുൻ സന്തോഷ് ട്രോഫി താരം അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. 


മുൻ യൂണിവേഴ്സിറ്റി താരം സി.ലത്തീഫ് മുഖ്യാതിഥിയായി.


അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ ഫാൻസുകൾ തമ്മിലാണ് ഷൂട്ടൗട്ട് മത്സരത്തിൽ ഏറ്റുമുട്ടിയത്. 

ടീം അർജന്റീന ഫാൻസ് ഷൂട്ടൗട്ട് മത്സരത്തിൽ വിജയത്തേരിലേറി.

 തുടർന്ന് വിവിധ ഫാൻസുകളുടെ നേതൃത്വത്തിൽ ഫാൻസ് റാലിയും അരങ്ങേറി.

 ചടങ്ങിൽ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പിടിഎ  പ്രസിഡണ്ട് വൈ പി അശ്റഫ്,എസ് എം സി ചെയർമാൻ ബാബു. കെ,എം പി ടി എ പ്രസിഡണ്ട് ജിഷ,പി ടി എ മെമ്പർ ഹനീഫ,

 ലിംനേഷ് എന്നിവർ സന്നിഹിതരായി. 

 ചടങ്ങിൽ വെച്ച് ശാസ്ത്രമേള, കലാമേള, കായികമേള, എൽ എസ് എസ്, യു എസ് എസ് എന്നിവയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു.