കളിയാണ് ലഹരി എന്ന മുദ്രാവാക്യത്തോടെ വൺ മില്യൺ ഗോൾ .
കളിയാണ് ലഹരി എന്ന മുദ്രാവാക്യത്തോടെ വൺ മില്യൺ ഗോൾ .
തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ കളിയും പഠനവുമാണ് തങ്ങളുടെ ലഹരി എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് സർക്കാറിന്റെ ലഹരിക്കെതിരെ വൺ മില്യൺ ഗോൾ പരിപാടി യുടെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ടിൽവിദ്യാർത്ഥികളും അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളുംപങ്കാളികളായി. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സാലു പൂവത്തിങ്കൽ, പി.ടി.എ.പ്രസിഡന്റ് മുജീബ് റഹ്മാൻ,സ്റ്റാഫ് സെക്രട്ടറി ലല്ല സെബാസ്റ്റ്യൻ, അധ്യാപകരായ പുഷ്പറാണി ജോസഫ്, സിബി ജോൺ, സിനി കൊട്ടാരത്തിൽ, ബിജലി,ഷൈല ജോർജ്, ബബിത തേവർ കാട്ടിൽ, ദിലു തോട്ടുചാലിൽ എന്നിവർ നേതൃത്വം കൊടുത്ത പരിപാടി കുട്ടികൾ വളരെ ആവേശത്തോടെ ഏറ്റെടുത്തു.