ലഹരിക്കെതിരെ വിദ്യാർത്ഥിച്ചങ്ങല തീർത്ത് വെറ്റിലപ്പാറ ഗവ.ഹൈസ്കൂൾ.

 ലഹരിക്കെതിരെ വിദ്യാർത്ഥിച്ചങ്ങല തീർത്ത് വെറ്റിലപ്പാറ ഗവ.ഹൈസ്കൂൾ.





വെറ്റിലപ്പാറ: ലഹരി വിരുദ്ധ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി നവംബർ 1 കേരളപ്പിറവി ദിനത്തിൽ വെറ്റിലപ്പാറ ഗവ.ഹൈസ്കൂളിൽ JRC യുടെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും വെറ്റിലപ്പാറ അങ്ങാടിയിലേയ്ക്ക് ലഹരി വിരുദ്ധ റാലി നടത്തി. അങ്ങാടിയിൽ വെച്ച് കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും, നാട്ടുകാരും ചേർന്ന് ലഹരിക്കെതിരെ  മനുഷ്യച്ചങ്ങല തീർത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ സോഷ്യൽ ക്ലബ് കൺവീനർ മുനീർ വൈ.പി ചൊല്ലിക്കൊടുത്തു. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശമുള്ള ഫ്ളാഷ് മോബ് നടത്തി. ഹെഡ്മിസ്ട്രസ്സ് ലൗലി ജോൺ , ലഹരി വിരുദ്ധ യോദ്ധാവ്   റോജൻ പി.ജെ, അധ്യാപകരായ അലി അക്ബർ, സജീവ്, ഷൈജൽ, ജെ.ആർ.സി കൊഡിനേറ്റർ സൗമ്യ, ജോഷി , എസ്. എം.സി ചെയർമാൻ മുജീബ്, എം. ടി.എ പ്രസിഡന്റ് മുബശ്ശിറ എന്നിവർ നേതൃത്വം കൊടുത്തു. 

രാവിലെ  സ്കൂളിൽ നടന്ന അസംബ്ലിയിൽ കേരള പിറവിയെകുറിച്ചും കേരള ചരിത്രത്തെക്കുറിച്ചും മലയാളം അധ്യാപിക വിലാസിനി , ഡോ.ദിവ്യ എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.