അരീക്കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത് ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ മികവാർന്ന പ്രകടനം കാഴ്ചവെച്ചു.
തോട്ടുമുക്കം: അരീക്കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള, ഗണിത മേള, സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.
വിജയികളെയും അതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയുംസ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് അഭിനന്ദിച്ചു.