മുക്കം ഉപജില്ലാ കലോത്സവത്തിന് തിരുവമ്പാടിയിൽ തുടക്കമായി
മുക്കം ഉപജില്ലാ കലോത്സവത്തിന് തിരുവമ്പാടിയിൽ തുടക്കമായി
മുക്കം ഉപജില്ലാ കലോത്സവത്തിന് തിരുവമ്പാടിയിൽ തുടക്കമായി. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാദർ തോമസ് നാഗപറമ്പിൽ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി ഷംലൂലത്ത്, എ.ഇ.ഒ ഓംകാരനാഥൻ, റംല ചോലക്കൽ, ബിജു എണ്ണാറ മണ്ണിൽ എന്നിവർ സംസാരിച്ചു