ലോക കപ്പ് ഫുട്ബോൾ ആരവത്തിൽ മുങ്ങി തോട്ടുമുക്കവും പരിസരങ്ങളും

 

തോട്ടുമുക്കം : ഒരു തുകൾ ബോളിന്റെ പുറകെ ഓടുന്ന ലോകത്തെ കാൽപന്ത് കളി ആരാധകരുടെ  ആരവം തോട്ടുമുക്കത്തും പരിസരങ്ങളിലും അല അടിക്കുകയാണ്.



ലോക കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ തങ്ങളുടെ ഇഷ്ട ടീമിന്റെ ഫ്ലെക്സ്കളും കൊടി തോരണങ്ങളും കൊണ്ടു അങ്ങാടിയും പരിസങ്ങളും അലങ്കരിച്ചിട്ടുണ്ട്.

മുഖ്യമായും ബ്രസീൽ, അർജന്റീന, പോർച്ചുഗൽ ടീമുകളുടെ ഫ്ലെക്സ് കൾ തോട്ടുമുക്കം പള്ളിതാഴെ അങ്ങാടികളിൽ നിറഞ്ഞിട്ടുണ്ട്.


മൈസൂർപ്പറ്റ അങ്ങാടിയിൽ ബ്രസീൽ ഫാൻസിന്റെ വലിയ ഫ്ലെക്സ് വേറിട്ട കാഴ്ചയായി.


കൂടാതെ തോട്ടുമുക്കം പള്ളിതാഴെ അങ്ങാടികളിൽ "ബിഗ്  സ്‌ക്രീനിൽ " ഫുട്ബോൾ മത്സരങ്ങൾ  കാണിക്കുവാനുള്ള തയ്യാറെടുപ്പു നടക്കുന്നുണ്ട്.


✒️റിപ്പോർട്ടർ;  ബാസിത് തോട്ടുമുക്കം