പാഠ്യപദ്ധതി പരിഷ്കരണം" തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിക്കുന്നു
"പാഠ്യപദ്ധതി പരിഷ്കരണം"
തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിക്കുന്നു
തോട്ടുമുക്കം : കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ നവംബർ 15 ചൊവ്വ 2 മണിക്ക് ജനകീയ ചർച്ച സംഘടിപ്പിക്കുന്നു. പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൊതുജനങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, മത നേതാക്കൾ എന്നുവേണ്ട ആർക്കും പങ്കെടുക്കാൻ പറ്റുന്ന രൂപത്തിലാണ് ചർച്ച സംഘടിപ്പിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 9048621115 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക.