തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ ഐശ്വര്യ യു പി കിഡ്ഡീസ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനായി
തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ ഐശ്വര്യ യു പി കിഡ്ഡീസ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനായി
തോട്ടുമുക്കം : മുക്കം ഉപജില്ല കായിക മത്സരത്തിൽ തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ ഐശ്വര്യ യുപി കിഡ്ഡീസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി മാറി. 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് വിഭാഗത്തിലാണ് ഐശ്വര്യ ഒന്നാം സ്ഥാനം നേടിയത്. സബ്ജില്ലാ കായിക മത്സരത്തിൽ പങ്കെടുത്ത സ്കൂളിലെ മറ്റു വിദ്യാർത്ഥികളും മികച്ച നിലവാരമാണ് പുലർത്തിയത്. ഐശ്വര്യയെ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, എസ് എം സി ചെയർമാൻ ബാബു കെ എന്നിവർ അഭിനന്ദിച്ചു.