കോനൂർക്കണ്ടി- പീടിക പാറ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷം*
*കോനൂർക്കണ്ടി- പീടിക പാറ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷം*
*കാട്ടാന വാഹനങ്ങൾ തകർത്തു.*
കോനൂർകണ്ടി പീടികപാറ റോഡിൽ വച്ച് കോഴി കയറ്റി വന്ന ലോറിയെ കാട്ടാന ആക്രമിച്ചു. ആർക്കും ഗുരുതര പരിക്കുകളില്ല
നരികുഴി സണ്ണി എന്ന വ്യക്തിയുടെ ഓട്ടോറിക്ഷ ആന തകർത്തു
സംഭവസ്ഥലത്ത് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആനയുടെ മുമ്പിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്
പ്രദേശവാസിയായ ദീപു കോനൂർകണ്ടി കാട്ടാന പരത്തിയ ഭീതിയെ കുറിച്ചും നാശനഷ്ടങ്ങളെ കുറിച്ചും സംസാരിക്കുന്നു. അദ്ദേഹം തന്റെ വീട്ടിൽ ഇരുന്ന് പകർത്തിയ ദൃശ്യങ്ങൾ കാട്ടാന ജനജീവിതത്തെ എത്രമാത്രം ദുസഹമാക്കുന്നു എന്നുള്ളതിന്റെ നേർസാക്ഷികളാണ്
👇
മരത്തോട് ഭാഗത്തുനിന്നും ഇറങ്ങി വന്ന കാട്ടാന കോനൂർകണ്ടി ഭാഗത്തേക്ക് വരികയും വഴിയിൽ പാർക്ക് ചേരുന്ന നരിക്കുഴി സണ്ണിയുടെ ഓട്ടോറിക്ഷ തകർക്കുകയും തുടർന്ന് കോണൂർകണ്ടി പള്ളിയുടെ മുൻപിലൂടെയുള്ള റോഡിലൂടെ പീടികപ്പാറ ഭാഗത്തേക്ക് പോയാ ആന പിടിക്കപ്പാറയ്ക്ക് ഒരു കിലോമീറ്റർ മുൻപ് ഒരു ബൈക്ക് യാത്രക്കാരന് കണ്ട് തിരിഞ്ഞ് അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഗെയ്റ്റ് തകർത്ത് അകത്തു കയറിയത് കൊണ്ട് ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടു തുടർന്ന് വീണ്ടും കോനൂർകണ്ടിയിലേക്ക് തന്നെ തിരിച്ചുവന്ന ആനയുടെ മുൻപിൽ കോഴി വണ്ടി പെടുകയും വണ്ടിയെ ആന ആക്രമിക്കുകയും ചെയ്തു യാത്രക്കാർ അത്ഭുതകരമായ രക്ഷപ്പെട്ടു
അവിടുന്ന് തിരിച്ച് ആന കോനൂർകണ്ടി പള്ളിയുടെ ഭാഗത്തേക്ക് വരികയും അവിടെവച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ ആനയുടെ മുൻപിൽ പെടുകയും ഫോറസ്റ്റ് വനം വാച്ചർ സോബിൻ ഇരുമ്പുഴിയും മറ്റ് ഉദ്യോഗസ്ഥരും വാഹനത്തിൽ നിന്ന് ഇറങ്ങി പത്തടിയോളം താഴത്തേക്ക് ചാടി തലനാരിഴയ്ക്കണു രക്ഷപ്പെട്ടത്. തുടർന്ന് മരത്തോട് ഭാഗത്തേക്ക് പോയ ആന ഫോറസ്റ്റിലേക്ക് തിരിച്ചു പോവുകയാണ് ഉണ്ടായത്