ലഹരിക്കെതിരെ മനുഷ്യച്ചങ്ങല
ലഹരിക്കെതിരെ മനുഷ്യച്ചങ്ങല
തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നിന്നും ചുണ്ടത്തു പൊയിൽ അങ്ങാടിയിലേയ്ക്ക് ലഹരി വിരുദ്ധ റാലി നടത്തി. അങ്ങാടിയിൽ വെച്ച് കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും, നാട്ടുകാരും ചേർന്ന് ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് ചൊല്ലിക്കൊടുത്തു. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശമുള്ള ഫ്ളാഷ് മോബ് നടത്തി. പി.ടി. എ.പ്രസിഡന്റ് മുജീബ് റഹ്മാൻ, അധ്യാപകരായ പുഷ്പറാണി ജോസഫ്, സിബി ജോൺ , സിനി കൊട്ടാരത്തിൽ, ലല്ല സെബാസ്റ്റ്യൻ, സ്മിത. കെ ,ദിലു, ബിജലി, ഷെരീഫ്, പൂർവ്വാധ്യാപകരായ ശിവദാസൻ മാസ്റ്റർ, പി.ടി. ജോസ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു.
പ്രോഗ്രാമിന്റെ വീഡിയോ ദൃശ്യങ്ങൾ
,👇