കൊടിയത്തൂരിൽ ഉത്സവച്ചായയിൽ അംഗൻവാടി കലോത്സവം കിലുക്കാംപെട്ടി '22..
കൊടിയത്തൂരിൽ
ഉത്സവച്ചായയിൽ അംഗൻവാടി കലോത്സവം കിലുക്കാംപെട്ടി '22..
മുക്കം :
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കുമായി സംഘടിപ്പിച്ച അംഗൻവാടി കലാേത്സവം വേറിട്ടതായി.കിലുക്കാംപെട്ടി എന്ന പേരിൽ സംഘടിപ്പിച്ച കലാേത്സവത്തിൽ
പഞ്ചായത്തിലെ 26 അംഗൻവാടികളിലേയും കുട്ടികൾ തങ്ങളുടെ കലാ കഴിവുകൾ അവതരിപ്പിച്ചപ്പോൾ സദസ്സിനും ആവേശമായി.
ആംഗ്യപ്പാട്ട്,പ്രച്ചന്ന വേഷം,സംഘ നൃത്തം,ഒപ്പന തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും നടന്നത്.
ചെറുവാടി ആലുങ്ങൽ പാരമൗണ്ട് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
കൊടിയത്തൂർ ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം ടി റിയാസ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി,ഐ സി ഡി എസ് സൂപ്പർ വൈസർ ലിസ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷമാരായ ദിവ്യ ഷിബു,ആയിഷ ചേലപ്പുറത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്‌റ വെള്ളങ്ങോട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ കെ ജി സീനത്ത്,ഫസൽ കൊടിയത്തൂർ,ടി കെ അബൂബക്കർ,കോമളം തോണിച്ചാൽ,സിജി ,കരീം പഴങ്കൽ,രതീഷ് കളക്കുടി കുന്ന്,ബാബു പോലുകുന്നത്ത്,മറിയം കുട്ടിഹസ്സൻ,വുമൺ ഫെസിലിറ്റേട്ടർ റസീന, തുടങ്ങിയവർ നേതൃത്വം നൽകി
ചിത്രം: