ആവേശോജ്വലമായ *Match Point 2K22* *കായിക മേളക്ക് സാക്ഷ്യം വഹിച്ച് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*

 *ആവേശോജ്വലമായ *Match Point 2K22* *കായിക മേളക്ക് സാക്ഷ്യം വഹിച്ച് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*






 തോട്ടുമുക്കം:  മലയോരങ്ങള പ്രകമ്പനം കൊള്ളിച്ചു  സന്തോം സ്കൂൾ കായികമേള രണ്ടുദിവസങ്ങളിലായി നടത്തപ്പെട്ടു. റൊണാൾഡോ, നെയ്മർ, മെസ്സി, മറഡോണ എന്നീ നാലു ഗ്രൂപ്പുകളുടെ പ്രൗഢ  ഗംഭീരമായ March - Past യോട് കൂടി ആരംഭിച്ച കായികമേള കുന്ദമംഗലം ബ്ലോക്ക് മെമ്പർ അഡ്വ : ശ്രീ. സൂഫിയൻ ഉദ്ഘാടനം ചെയ്തു. 

സ്കൂൾ സ്പോർട്സ്  ക്യാപ്റ്റൻ ജുബിൻ ജോമോന്റെ നേതൃത്വത്തിൽ നടത്തിയ ദീപശിഖാ പ്രയാണത്തിനു ശേഷം സ്കൂൾ ലീഡർ അലെന്റ വിൻസന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 കൊടിയത്തൂർ പഞ്ചായത്ത്  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി ദിവ്യ ഷിബു,  christian minority schools അസോസിയേഷൻ കൺവീനർ ശ്രീ. ജോസി നരിതൂക്കിൽ എന്നിവർ എല്ലാ കുട്ടികൾക്കും ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ഇനങ്ങളിലായി  കൊച്ചു  കായിക പ്രതിഭകൾ വീറോടെ മാറ്റുരച്ചു.  സ്പോർട്സ് കോച്ച് ശ്രീ.സാലു പൂവത്തിങ്കൽ,   പിടിഎ പ്രസിഡണ്ട് ശ്രീ.  വിനോദ്   ചെങ്ങളം തകിടിയിൽ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ കായിക മേളയ്ക്ക് നേതൃത്വം നൽകി. വിജയികൾക്ക്  ട്രോഫി നൽകി ആദരി








ച്ചു. കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന കായിക കഴിവുകളെ  കണ്ടെത്തി നയിക്കാൻ Match Point 2k 22 ലൂടെ സാധിച്ചു .