GHS വെറ്റിലപ്പാറയിൽ കലോൽസിയ-2022 അരങ്ങേറി*
*GHS വെറ്റിലപ്പാറയിൽ കലോൽസിയ-2022 അരങ്ങേറി*
വെറ്റിലപ്പാറ:
GHS വെറ്റിലപ്പാറയിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളുമായി
കലോൽസിയ-2022 നടന്നു.
വാർഡ്മെമ്പർ ദീപരജിദാസ് അധ്യക്ഷം വഹിച്ച ചടങ്ങ് ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി പ്രശസ്ത നാടൻപാട്ട്,മിമിക്രി ആർട്ടിസ്റ്റ് ഉബൈദ് മിന്നുവിന്റെ കലപരിപാടികൾ യൂത്ത് ഫെസ്റ്റിവലിനു പൊലിമയേകി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസ്നത്ത് കുഞ്ഞാണി, PTA പ്രസിഡന്റ് ഉസ്മാൻ,സീനിയർ അസിസ്റ്റന്റ് റോജൻ മാഷ്, SMC ചെയർമാൻ മുജീബ്, MPTA ചെയർ പേഴ്സൺ മുബഷിറ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഹെഡ്‌മിസ്ട്രസ് ലൗലിജോൺ സ്വാഗതവും അലി അക്ബർ മാഷ് നന്ദിയും പറഞ്ഞു.
*