വന്യമൃഗശല്യത്താൽ പൊറുതിമുട്ടി തോട്ടുമുക്കത്തെ ജനങ്ങൾ*

 *വന്യമൃഗശല്യത്താൽ പൊറുതിമുട്ടി തോട്ടുമുക്കത്തെ ജനങ്ങൾ*



തോട്ടുമുക്കം : കൊടിയത്തൂർ -കാരശ്ശേരി - ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തുകൾ അതൊരു പങ്കിടുന്ന കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര കുടിയേറ്റ മേഖലയായ തോട്ടുമുക്കത്തും പരിസര പ്രദേശങ്ങളിലും  വന്യമൃഗങ്ങൾ കൂട്ടത്തോടെ കൃഷി ഇടങ്ങളിൽ ഇറങ്ങി വൻ തോതിൽ കൃഷി നശിപ്പിക്കുകയയാണ്.


ചുണ്ടത്തുംപൊയിൽ -കോനൂർക്കണ്ടി -പനംപിലാവ് - തോട്ടുമുക്കം -മൈസൂർപറ്റ -മുണ്ടയിൽ -മങ്കുഴിപ്പാലം -തരിയോട് -പള്ളിതാഴെ- മാടാമ്പി  തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നി, കുരങ്ങ് ,കാട്ടാന എന്നിവയുടെ രൂക്ഷമായ ശല്യം കാരണം മലയോര ജനത ദിനം പ്രതി ദുരിതം അനുഭവിക്കുകയാണ്.


മലയോര ജനതക്കു തങ്ങളുടെ കൃഷി ഇടത്തിൽ കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ് തുടങ്ങിയവ കൃഷി ചെയ്യുവാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.


കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിക്കുവാനോ വേണ്ട ധന സഹായം നൽകുവാനോ ബന്ധപ്പെട്ട അധികൃതർ തയ്യാറല്ല.


കഴിഞ്ഞ ദിവസം തരിയോട് ഭാഗത്ത്‌ കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി വൻതോതിൽ കപ്പ കൃഷി നശിപ്പിച്ചിരുന്നു. ഇത് വന്യമൃഗ ശല്യത്തിന്റെ ചെറിയൊരു ഉദാഹരണം മാത്രം.


ഈ മേഖലയിൽ വന്യ മൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ കർഷകർ ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇരിക്കുകയാണ്.


✒️റിപ്പോർട്ടർ; 

ബാസിത് തോട്ടുമുക്കം