തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു

 തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു




 കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി  തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു. ശ്രീ ബാബു പൊലികുന്നത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികളെ കുറിച്ചും അടുത്ത സാമ്പത്തിക വർഷത്തേക്ക് തയ്യാറാക്കേണ്ട ആക്ഷൻ പ്ലാനിനെ കുറിച്ചും നീരുറവ്, ഉന്നതി എന്നീ പദ്ധതികളെക്കുറിച്ചും തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ റാസിഖ് ഇ വിശദീകരിച്ച് സംസാരിച്ചു. പന്നിക്കോട് യു. പി. സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായ രതീഷ് കളക്കുടിക്കുന്നത്ത്, അബ്ദുൽ മജീദ് രിഹ്ല, മറിയം കുട്ടിഹസ്സൻ, ഫസൽ കൊടിയത്തൂർ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് വിഭാഗം അക്കൗണ്ടന്റ് സൽമാനുൽ ഫാരിസ് സ്വാഗതവും മേറ്റ് സജിത വരിയൻചാലിൽ നന്ദിയും പറഞ്ഞു.