കൂടരഞ്ഞി മേഖല വനിത സഹകരണ സംഘം: നീതി മെഡിക്കൽ സ്റ്റോർ കൂമ്പാറയിൽ പ്രവർത്തനം ആരംഭിച്ചു*

 📡 *കൂടരഞ്ഞി മേഖല വനിത സഹകരണ സംഘം: നീതി മെഡിക്കൽ സ്റ്റോർ  കൂമ്പാറയിൽ പ്രവർത്തനം ആരംഭിച്ചു*



കൂമ്പാറ:കൂടരഞ്ഞി മേഖല വനിത സഹകരണ സംഘത്തിന്റെ  പുതിയ സംരംഭമായ നീതി മെഡിക്കൽ സ്റ്റോർ കൂമ്പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.


തിരുവമ്പാടി എം.എൽ.എ,  ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യ്തു.


സംഘം പ്രസിഡൻ്റ് കതറിൻ ജോസഫ് അധ്യക്ഷയായി


ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ആദ്യ വിൽപന നടത്തി


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.എ നസീർ ,അസി. രജി ട്രാർ വിനു കെ., യൂണിറ്റ് ഇൻസ്പെക്ടർ സുഗത പി.കെ, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ ജോസ് മടപ്പിള്ളി,സണ്ണി കിഴുക്കരക്കാട്ട്, ജോണി ഇടശ്ശേരി,ജെയിംസ് വേളാശ്ശേരി,ജോസഫ് തോമസ്,ബാങ്ക് സെക്രട്ടറി ഷീബ,സക്കീന സലിം എന്നിവർ പ്രസംഗിച്ചു.