അതിദരിദ്ര കുടുംബങ്ങൾക്കായി ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു
അതിദരിദ്ര കുടുംബങ്ങൾക്കായി ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ അതി ദരിദ്രരായി കണ്ടത്തിയ കുടുംബങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ളവർക്കായി 4 കേേന്ദ്രങ്ങളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 1, 2, 12, 16 വാർഡുകളിലുള്ളവർക്കായി കൊടിയത്തൂരിലും, 11, 13, 14, 15 വാർഡുകളിലുള്ളവർക്കായി ചുള്ളിക്കാപറമ്പ് എൽപി സ്കൂളിലും 3, 4, 8, 9, 10 വാർഡുകളിലുള്ളവർക്കായി പന്നിക്കോട് എൽപി സ്കൂളിലും 5, 6, 7 വാർഡുകളിലുള്ളവർക്കായി പള്ളിത്താഴം സാന്തോം നഴ്സസറി സ്കൂളിലുമാണ് ക്യാമ്പ് നടന്നത്. 54 പേരെയാണ് പഞ്ചായത്തിൽ അതി ദരിദ്രരായി കണ്ടത്തിയത്.ക്യാമ്പിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പറത്ത് അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു,
ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, ഡോക്ടർ മനുലാൽ, ഡോ ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.
പഞ്ചായത്തിലെ അതി ദരിദ്രരായി കണ്ടത്തിയവർക്ക് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് നടപടി തുടങ്ങി.നിലവിൽ 5 പേർക്ക്
റേഷൻ കാർഡ് ഇല്ലാതിരുന്നതായി കണ്ടത്തിയതിനെ തുടർന്ന് 2 പേരെ റേഷൻ കാർഡിൽ ഉൾപ്പെടുത്തി. മറ്റു 3 പേർക്ക് ആധാർ കാർഡില്ലാത്തതായി കണ്ടത്തുകയും ഒരാൾക്ക് വീട്ടിലെത്തി ആധാർ കാർഡ് ലഭ്യമാക്കുകയും ചെയ്തു. മറ്റ് രണ്ട് പേർക്ക് ആധാർ കാർഡ് ലഭ്യമാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇവർക്ക് ഉടൻ തന്നെ വോട്ടർ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു. പെൻഷന് അർഹതയുണ്ടായിട്ടും അത് ലഭ്യമല്ലാതിരുന്ന ആറ് പേരിൽ ഒരാൾക്ക് പെൻഷൻ ലഭ്യമാക്കുകയും മറ്റുള്ളവർക്ക് നടപടികൾ തുടങ്ങുകയും ചെയ്തു.
ഇതിന് പുറമെ അതി ദരിദ്ര കുടുംബങ്ങൾക്ക്ഒരു കൈ പുസ്തകം അച്ചടിച്ചു നൽകും. അവർ കഴിച്ചു വരുന്ന മരുന്നുകളുൾപ്പെടെ ഈ പുസ്തകത്തിൽ കുറിച്ചു നൽകുന്നതിലൂടെ മരുന്ന് ചീട്ടുകൾ സൂക്ഷിച്ച് വെക്കുന്നത് ഒഴിവാക്കാനാവും. പുറമെ നിന്ന് വാങ്ങുന്ന മരുന്നുകൾ ആശുപത്രികളിലെത്തിച്ച് ഇവർക്ക് ലഭ്യമാക്കുന്നതിനും പദ്ധതി ആലോചനയിലുണ്ട്.
ചിത്രം: