കക്കാടംപൊയിൽ ടൂറിസം ഓർഗണൈസേഷൻ ലോഗോ പ്രകാശനം എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിച്ചു*
*കക്കാടംപൊയിൽ ടൂറിസം ഓർഗണൈസേഷൻ ലോഗോ പ്രകാശനം എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിച്ചു*
കക്കാടംപൊയിൽ: കക്കാടംപൊയിൽ ടൂറിസം വികസനം മുൻനിർത്തി രൂപീകരിച്ച സംഘടനയായ കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷന്റെ(കെ.ടി.ഒ) ലോഗോ പ്രകാശനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.
ടൂറിസം വികസനത്തിന് വേണ്ടി ഒരു വിശദമായ ചർച്ചയും പൊതുയോഗത്തിൽ നടന്നു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, പഞ്ചായത്ത് ചെയർമാൻ വി.എസ് രവി, വാർഡ് മെമ്പർ സീന ബിജു, പഞ്ചായത്ത് സെക്രട്ടറി. സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി.എസ്, അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ്, തുടങ്ങിയർ പങ്കെടുത്തു.ചടങ്ങിൽ കെ.ടി.ഒ പ്രസിഡന്റ് സണ്ണി ചെമ്പാട്ട് അധ്യക്ഷത വഹിച്ചു. കെ.ടി.ഒ എക്സിക്യൂട്ടീവ് മെമ്പർമാരായ മുനീർ, തങ്കച്ചൻ മാതാളിക്കുന്നേൽ,അഷ്റഫ് ആഷിഖ് മറ്റു കെ.ടി.ഒ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.