ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം കൊടിയത്തൂരിൽ പ്രവർത്തനമാരംഭിച്ചു.

 ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം കൊടിയത്തൂരിൽ പ്രവർത്തനമാരംഭിച്ചു.


വിവരങ്ങൾ ഇനി വിരൽ തുമ്പിൽ


കൊടിയത്തൂർ:ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന



ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം' കൊടിയത്തൂർ ഗ്രാ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു.

 ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഏകീകൃത നിരീക്ഷണത്തിനും മേല്‍നോട്ടത്തിനുമായി കെല്‍ട്രോണിന്റെ സഹായത്തോടെ തയ്യാറാക്കിയ പദ്ധതിയാണിത്.*

കൊടിയത്തൂർ പന്ത്രണ്ടാം വാർഡിൽ 

 വിവരങ്ങൾ ശേഖരിച്ച്‌ ക്യു.ആർ കോഡ്‌ പതിച്ച്‌ പഞ്ചായത്ത് തല ഉൽഘാടനം‌ ജനപ്രതിനിധികളുടേയും ഹരിത കർമ്മ സേനാംഗങ്ങളുടേയും സാന്നിദ്ധ്യത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി. ഷംലൂലത്ത് നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.വാർഡ് മെമ്പർ അബ്ദുൽ മജീദ്, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, കെൽട്രോൺ പ്രൊജക്റ്റ് മാനേജർ ഒ.സുഗീഷ് കെൽട്രോൺ പ്രൊജക്റ്റ് അസിസ്റ്റൻ്റ് എ.എസ് അൻജന, കസ്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. 

ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതോടൊപ്പം പൊതുജങ്ങള്‍ക്ക് ശുചിത്വ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടമുറപ്പാക്കുന്നതിനും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഹരിത മിത്രം സ്മാർട്ട്‌ ഗാർബേജ്‌ മോണിറ്ററിംഗ്‌ സിസ്‌റ്റം സഹായകമാവും.ശുചിത്വ മാലിന്യ ശേഖരണ സംസ്‌കരണവുമായി ബന്ധപ്പെട്ട് യൂസര്‍ ഫീ യുടെ വിശദാംശങ്ങള്‍,ശേഖരിക്കുന്ന മാലിന്യത്തിന്റെ വിശദാംശങ്ങള്‍ മുതലായവയെല്ലാം വിരല്‍ തുമ്പില്‍ അറിയാനും സംസ്ഥാനതലം മുതല്‍ തദ്ദേശ സ്ഥാപന വാര്‍ഡ്തലം വരെ മേല്‍നോട്ടവും നിരീക്ഷണവും സുഗമമാക്കുന്നതിനും ഹരിത മിത്രത്തിലൂടെ സാധിക്കും. *

കൂടാതെ പൊതുജനങ്ങള്‍ക്ക് വാതില്‍പ്പടി സേവനം സംബന്ധിച്ച പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനും അശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഹരിത മിത്രത്തിലൂടെ സാധ്യമാണ്.പഞ്ചായത്തിൽ പദ്ധതി നടത്തിപ്പിന് മുന്നോടിയായി ജന പ്രതിനിധികള്‍ക്കും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുമുള്ള പരിശീലനങ്ങള്‍ പൂർത്തീകരിച്ചു.

പഞ്ചായത്ത്‌ ഭരണകൂടം നടപ്പിലാക്കുന്ന അജൈവ മാലിന്യ സംസ്കരണ പദ്ധതി ഒരു വർഷം പൂർത്തീകരിച്ച വേളയിലാണ്‌ സ്മാർട്ട്‌ ഗാർബേജ്‌ സിസ്റ്റം പ്രാവർത്തികമാവുന്നത്‌.ഇതോടെ'പദ്ധതി പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക്‌ മാറും.