പ്രവാചക സ്മരണയിൽ നബിദിനം വിപുലമായി ആഘോഷിച്ചു.
പ്രവാചക സ്മരണയിൽ നബിദിനം വിപുലമായി ആഘോഷിച്ചു.
തോട്ടുമുക്കം :തോട്ടുമുക്കം മഹല്ല് ജുമാത്ത് കമ്മിറ്റിയുടെയും ഹയാത്തുൽ ഇസ്ലാം മദ്രസ യുടെയും നേതൃത്വത്തിൽ പ്രവാചക സ്മരണയിൽ നബിദിനം വിപുലമായ ചടങ്ങുകളോടെ തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ ആഘോഷിച്ചു.
പുലർച്ചെ സുബഹി നമസ്കാരത്തിനു ശേഷം നടന്ന മൗലീദ് പാരായണത്തിൽ ധാരാളം വിശ്വാസികൾ പങ്കെടുത്തു.
മഹല്ല് ഖാസി ലത്തീഫ് ബാഖവി മദ്രസ അങ്കണത്തിൽ പതാക ഉയർത്തി.തുടർന്ന് മദ്രസ വിദ്യാർത്ഥികളും രക്ഷിതാകളും മദ്രസ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും അണി നിരന്ന ഘോഷയാത്രയിൽ മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിച്ച "ദഫ് മുട്ട്" വേറിട്ട ഒരു കാഴ്ചയായി.
മദ്രസ അങ്കണത്തിൽ നിന്നും ആരംഭിച്ച നബിദിന ഘോഷ യാത്ര തോട്ടുമുക്കം, പള്ളിതാഴെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു മദ്രസ അങ്കണത്തിൽ സമാപിച്ചു.
തുടർന്ന് മഹല്ല് ഖാസി ലത്തീഫ് ബാഖവി യുടെ നേതൃത്വത്തിൽ മൗലീദ് പാരായണം നടന്നു.
വൈകുന്നേരം 4 മണിക്ക് ശേഷം മദ്രസ വിദ്യാർത്ഥികളുടെ വിപുലമായ കലാ പരിപാടികൾ നടന്നു.
നബിദിന ഘോഷയാത്രക്ക് മഹല്ല് ഖാസി ലത്തീഫ് ലത്തീഫ് ബാഖവി, ശ്രീ. മമ്മുണ്ണി ഹാജി, അബ്ദുൽ സലാം മുസ്‌ലിയാർ, റാഫി സഖാഫി,യു.പി അനസ് മുസ്‌ലിയാർ,റാഷിദ് നഹീമി,ശ്രീ. കെ. എസ് മുഹമ്മദ് ഖാൻ,ശ്രീ. ബഷീർ ഹാജി, ശ്രീ. Y. P അഷ്‌റഫ്, ശ്രീ.മൊയ്‌തീൻ കൊന്നാലത്ത്, മൂസ ചേമ്പ്രശ്ശേരി എന്നിവർ നേതൃത്വം നൽകി.
✒️റിപ്പോർട്ടർ;
ബാസിത് തോട്ടുമുക്കം