കാട്ടുപന്നി ആക്രമണത്തിൽ തോട്ടുമുക്കം സ്വദേശിക്ക് പരിക്കേറ്റു*

 

*കാട്ടുപന്നി ആക്രമണത്തിൽ തോട്ടുമുക്കം സ്വദേശിക്ക്  പരിക്കേറ്റു


തോട്ടുമുക്കം : മരഞ്ചാട്ടി - തേക്കുംകുറ്റി റോഡിൽ  മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന സന്തോഷ് നമ്പൂരക്കൽ ആണ് ഇന്നലെ വൈകുന്നേരം  യാത്രക്കിടയിൽ കാട്ടുപന്നിയുടെ  ആക്രമണത്തിന് ഇര ആയത്. സന്തോഷിന്റെ ചെവിക്കും തലക്കും സാരമായി പരിക്കുപറ്റിയിട്ടുണ്ട്.
അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സയ്ക്കായി മണാശ്ശേരി K M C T മെഡിക്കൽ കോളേജിൽ പ്രവേശിച്ചു 

കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് തോട്ടുമുക്കം സ്വദേശി ബിജുവിന് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

ഇപ്പോൾ മോട്ടർസൈക്കിൾ യാത്ര ചെയ്യുമ്പോൾ ഏതുസമയത്തും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടാകാം എന്ന ഒരു അവസ്ഥയാണ് ഉള്ളത്

 തോട്ടുമുക്കത്തും സമീപ പ്രദേശങ്ങളിലും കാട്ടുപന്നിയുടെ ശല്യം അതീവ രൂക്ഷമാണ്. പലപ്പോഴും ആളുകൾ അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്.

മലയോര മേഖലയായ തോട്ടുമുക്കം ഉൾപ്പെടുന്ന കൊടിയത്തൂർ പഞ്ചായത്തിലോ സമീപ പഞ്ചായത്തുകളിലോ കാട്ടുപന്നിയെ വെടി വെച്ചു കൊല്ലുവാനുള്ള ലൈസൻസ് ഉള്ള എം പാനൽ ഷൂട്ടർമാരുടെ അപര്യാപ്തത സ്ഥിതി അതീവ ഗുരുതരം ആക്കുന്നു.

ബന്ധപ്പെട്ട അധികാരികൾ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ഇനിയും അപകടങ്ങളും ദുരന്തങ്ങളും തുടർകഥകളാകും.