താമരശ്ശേരി ചുരം ഇടിഞ്ഞ് വിണു ഗതാഗത തടസ്സം*
*ചുരം ഇടിഞ്ഞ് വിണു ഗതാഗത തടസ്സം*
*താമരശ്ശേരി:* ലക്കിടിക്കും വ്യൂ പോയൻ്റിനും ഇടയിൽ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു.
മണ്ണും മരങ്ങളും റോഡിലേക്ക് വീണത്കൊണ്ട് വാഹനഗതാഗതം ഭാഗികമായി നിലച്ചിരിക്കുകയാണ്.
ഇന്ന് ചുരത്തിലും പുതുപ്പാടി മലയോര മേഖലയിലും ശക്തമായ മഴയാണ് പെയ്തത് തോടുകളും പുഴകളിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി,പ്രദേശം കനത്ത ജാഗ്രതയിലാണ്.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും, ഹൈവേ പോലീസും, ഫയർ ഫോഴ്സും സ്ഥലെത്തെത്തി ഗതാഗത തടസ്സം നീക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.