മലയോര മേഖലയിലെ വിദ്യാലയങ്ങൾക്ക് എല്ലാം മാതൃകയായി സഹപാഠിക്ക് ഒരു വീട് കൂട്ടായ്മ*

 *


കഴിഞ്ഞ പ്രളയ കാലത്ത് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കാനായി അധ്യാപകർ ഇറങ്ങിത്തിരിച്ചു ടാർപ്പ വലിച്ചു കെട്ടി അതിന്റെ അടിയിൽ താമസിക്കുന്ന തങ്ങളുടെ വിദ്യാർഥിയെ കണ്ടത് ഹൃദയഭേദകമായിരുന്നു ആ അധ്യാപകർക്ക്



സ്കൂളിൽ തിരിച്ചെത്തി അധ്യാപകർ തങ്ങളുടെ വിദ്യാർഥിയെ എങ്ങനെ സഹായിക്കാം എന്ന് ആലോചനയിലായി അവിടെ നിന്നാണ് വെറ്റിലപ്പാറ ഗവൺമെൻറ്  സ്കൂളിന്റെ സഹപാഠിക്ക് ഒരു വീട് എന്ന കൂട്ടായ്മ രൂപപ്പെടുന്നത്.


തുടർന്ന് അങ്ങോട്ട് തങ്ങളുടെ സ്കൂളിൽ പഠിക്കുന്ന അഞ്ചോളം വിദ്യാർത്ഥികൾക്ക് വീടുകൾ വച്ച് നൽകി.


പിന്നീട് അങ്ങോട്ട് ഈ കൂട്ടായ്മ തങ്ങളുടെ വിദ്യാർത്ഥികളുടെ നിരവധി രക്ഷിതാക്കൾക്ക് ചികിത്സാസഹായം നൽകുകയുണ്ടായി


പ്രളയ കാലത്ത് 11 ദിവസത്തോളം വീടുകൾ വൃത്തിയാക്കുവാൻ നിലമ്പൂരിൽ സജീവമായി നിലകൊണ്ടു പിന്നീട് അങ്ങോട്ട് തിരട്ടമൽ ഭാഗത്ത് അനേകം വീടുകളെ ശുചിയാക്കുവാനായി ഈ കൂട്ടായ്മയ്ക്ക് സാധിച്ചു


ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിരവധിയായ പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.  പ്രളയകാലത്ത് കിണറുകളും വീടുകളും വൃത്തിയാക്കിയതും, ഒരു വീട് പൂർണ്ണമായി

വൈദ്യുതീകരിച്ച് നൽകിയതും, ടോയ്ലറ്റുകൾ നിർമ്മിച്ചു നൽകിയതും പാവപ്പെട്ട രോഗിക

ൾക്ക് മരുന്ന് എത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്നതും ഈ കൂട്ടായ്മയുടെ എടുത്ത്

പറയേണ്ട ചില പ്രവർത്തനങ്ങളാണ്.



*ബിരിയാണി ചലഞ്ചിന് തുടക്കമാകുന്നു*


ആറാമത് വീട് നിർമിക്കാനായി ബിരിയാണി   ചലഞ്ച് ആശയം മുന്നോട്ട് വയ്ക്കുകയും പൊതുസമൂഹം അത് ഏറ്റെടുക്കുകയും ചെയ്തു.

ഇതിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ആറാമത്തെ വീട് പൂർത്തിയാക്കി ബാക്കിയുള്ള പണം കൊണ്ട് കൂടുതൽ വീടുകൾ നിർമ്മിക്കണമെന്നുള്ളതാണ് ലക്ഷ്യം


സുതാര്യമായ പ്രവർത്തനം കൊണ്ട് ഏറെ ജനശ്രദ്ധ ആകർഷിക്കുകയാണ്

വെറ്റിലപ്പാറ ഗവൺമെൻറ്  സ്കൂളിന്റെ

 സഹപാഠിക്ക് ഒരു വീട് കൂട്ടായ്മ.


 ബിരിയാണി ചലഞ്ചിന്റെ വരവ് ചിലവ് കണക്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടാണ് ഇപ്രാവശ്യം ജനശ്രദ്ധ ആകർഷിച്ചത്.


തങ്ങളുടെ സുതാര്യമായ പ്രവർത്തനം  കൊണ്ടാണ് എത്രയും ജനകീയമായി ഈ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതെന്ന് ബന്ധപ്പെട്ട ഭാരവാഹികൾ അറിയിച്ചു





*സഹപാഠിക്കൊരു വീട് കൂട്ടായ്മയുടെ ബിരിയാണി ചലഞ്ച് കണക്ക് അവതരിപ്പിച്ചു*




GHS വെറ്റിലപ്പാറയിലെ സഹപാഠിക്കൊരു വീട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

റസിപ്റ്റ് കലക്ഷനിലൂടെ 507158 രൂപയും ബിരിയാണി വിറ്റ വകയിൽ 696300 രൂപയും കൂട്ടി ആകെ 1203458  രൂപ ലഭിച്ചു. ഇതിൽ ബിരിയാണി നിർമാണത്തിനായി 332695 രൂപ  ചിലവായി.

ബാക്കി 870763 രൂപ  എന്നൊരു സ്വപ്ന സംഖ്യ  സ്വരൂപിക്കാൻ സുമനസ്സുകളുടെ സഹായത്താൽ കമ്മിറ്റിക്കായി.

    ബാക്കി വന്ന തുകയിൽ നിന്നും ആറാമത്തെ വീടിന്റെ മെയിൻ സ്ലാബ് വരെ യുള്ള പണിയും സഹപാഠിക്കൊരു വീട് കൂട്ടായ്മക്ക് മുൻപുണ്ടായിരുന്ന കടം  വീട്ടുകയും ചെയ്ത വകയിൽ 409106 രൂപ ചിലവായി.

ബാക്കി 461657 രൂപ കമ്മിറ്റിയുടെ കൈവശം  ഉണ്ടെന്നും സഹകരിച്ച എല്ലാ പ്രിയപ്പെട്ടവർക്ക് നന്ദിയും ഭാരവാഹികൾ അറിയിച്ചു.