കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ "പോഷൻ അഭിയാൻ മാസാചാരണം സമാപിച്ചു "
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ "പോഷൻ അഭിയാൻ മാസാചാരണം സമാപിച്ചു "
കൊടിയത്തൂർ :-പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന വിവിധ പരിപാടികൾ സമാപിച്ചു.
ന്യൂട്രിഷ്യൻ എക്സിബിഷൻ, ആരോഗ്യ ക്ലാസുകൾ, സെമിനാറുകൾ ബോധവത്കരണം തുടങ്ങിയവ പരിപാടികളാണ് നടന്നത്.
ആറു വയസ്സിനു താഴെയുള്ള കുട്ടികൾ ,കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ നടന്നത്.
പഞ്ചായത്തിലെ 26 അങ്കണവാടി വർക്കർമാരും ഹെൽപർമാരും പരിപാടിയുടെ ഭാഗമായി.
അങ്കണവാടി കുട്ടികൾക്ക് നൽകുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തി പാചകം ചെയ്ത നിരവധി വിഭവങ്ങളും, നാടൻ ഭക്ഷണങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു.
പ്രദർശനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത് ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിയുടെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ ക്ഷേമകാര്യ ചെയർമാൻ എം ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചെലപ്പുറത്ത്, പഞ്ചായത്ത് മെമ്പർമാർ ഗ്രാമപഞ്ചായത് സെക്രട്ടറി ഹരിഹരൻ,ആസൂത്രസമിതി ഉപാധ്യക്ഷൻ കെ പി അബ്ദുറഹ്മാൻ , ഐ സി ഡി എസ് സൂപ്പർവൈസർ ലിസ സംബന്ധിച്ചു.