കാരക്കുറ്റി ലക്ഷം വീട് കോളനിയുടെ നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ*
*കാരക്കുറ്റി ലക്ഷം വീട് കോളനിയുടെ നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ*
ലക്ഷ്യം കോളനികളടെ സമഗ്ര മാറ്റം;
കൊടിയത്തൂരിലെ കാരക്കുറ്റി ലക്ഷം വീട് കോളനിയുടെ പേരും മുഖവും മാറുന്നു;
നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ
മുക്കം: വാസയോഗ്യമല്ലാത്ത വീടുകളും ഗതാഗത യോഗ്യമല്ലാത്ത റോഡുകളുമൊക്കെ ഇനി പഴങ്കഥ.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ലക്ഷം വീട് കോളനികൾ പുതിയ രൂപത്തിലേക്ക് മാറുകയാണ്. ഗ്രാമ പഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ മുഖഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലെത്തി.
14 വീടുകളുള്ള രണ്ടാം വാർഡിലെ
കാരക്കുറ്റി ലക്ഷം വീട് കോളനിയാണ് ആദ്യഘട്ട നവീകരണ പ്രവൃത്തിക്കായി തിരഞ്ഞെടുത്തത്.
ഗ്രാമ പഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ പ്രവർത്തിക്കാവശ്യമായ മെറ്റീരിയലുകൾ , എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയാണ് കോളനികൾ നവീകരിക്കുന്നത്.
വീട് റിപ്പയറിംഗ്, പ്ലാസ്റ്ററിംഗ്, പെയിൻ്റിംഗ്, ചുറ്റുമതിൽ നിർമ്മാണം, ഗേറ്റ് സ്ഥാപിക്കൽ, സൗന്ദര്യവൽക്കരണം, ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികൾ തുടങ്ങിയവയാണ് കോളനിയിൽ നടപ്പാക്കുന്നത്.ഇതിൽ ഏറെക്കുറെ പ്രവൃത്തികൾ ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു.
സമൂഹത്തിലെ താഴെക്കിടയിലുള്ള ഒരുവിഭാഗം തിങ്ങിപ്പാർക്കുന്ന ലക്ഷം വീട് കോളനിയിൽ കാലങ്ങളായി അവർഅനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി അവരുടെ ആരോഗ്യം ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉറപ്പിവരുത്തി അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാരംഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.
ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് സൗന്ദര്യവൽക്കരണ പ്രവൃത്തിയും പൂർത്തീകരിച്ച്
കോളനികളുടെ പേരു കൂടി മാറ്റി കോളനികളെ പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണ് ഭരണസമിതിയുടെ ശ്രമം.
1970 ൽ സ്ഥാപിച്ച ലക്ഷം വീട് കോളനിയിൽ 50 വർഷത്തിലധികമായിട്ടും കാര്യമായ നവീകരണമൊന്നും നടപ്പായിരുന്നില്ല.2005 മുതൽ 2010 വരെയുള്ള ഭരണസമിതിയിൽ എം.എ നാസർ പ്രസിഡൻ്റായ സമയത്ത് ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കി മാറ്റി.
പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത് ഒരു വർഷം പൂർത്തിയായപ്പോഴേക്കും വലിയ പദ്ധതികളുമായി
നവീകരണത്തിന് തുടക്കമിടുകയായിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും മികച്ച മാതൃക ലക്ഷം വീടാക്കി മാറ്റുകയാണ് ഭരണസമിതിയുടെ ലക്ഷ്യം.
ചിത്രം: