നിര്യാതനായി* *ഫാ . പോൾ പുത്തൻപുര*
*നിര്യാതനായി*
*ഫാ . പോൾ പുത്തൻപുര*
തോട്ടുമുക്കം ഇടവക മുൻ വികാരി ഫാ . പോൾ പുത്തൻപുര നിര്യാതനായി
താമരശ്ശേരി രൂപതാംഗം ഫാ . പോൾ പുത്തൻപുര ( 82 ) നിര്യാതനായി . കോഴിക്കോട് ഗുഡ് ഷെപ്പേർഡ് വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു . 1940 ജൂലൈ 25 ന് പാലാ രൂപതയിലെ മുത്തോലപുരം പരേതരായ അരഞ്ഞാണി പുത്തൻപുര ജോസഫ് - അന്നമ്മ ദമ്പതികളുടെ എട്ടുമക്കളിൽ ഒരാളായി ജനിച്ചു . ഇലഞ്ഞി സെന്റ് പീറ്റേർസ് ഹൈസ്ക്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പാലാ രൂപതയിൽ മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ചു . ആലുവ സെന്റ് ജോസഫ്സ് പൊന്റിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി , അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി മുത്തോലപുരം ഇടവക ദൈവാലയത്തിൽ വെച്ച് 1966 മാർച്ച് 12 ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു . തലശ്ശേരി രൂപതയിലെ വെള്ളാട് അസിസ്റ്റന്റ് വികാരിയായും , തലശ്ശേരി , മാനന്തവാടി , താമരശ്ശേരി രൂപതകളിൽ പാത്തൻപാറ , മേരിപുരം , തേനേരി , കടുമേനി , ചരൾ , കണ്ണോത്ത് , കുപ്പായക്കോട് , മഞ്ഞുവയൽ , വാലില്ലാപ്പുഴ , കാറ്റുള്ളമല , കക്കാടംപൊയിൽ , കുളിരാമുട്ടി , തോട്ടുമുക്കം , വലിയകൊല്ലി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . മാതൃവേദിയുടെ രൂപതാ ഡയറക്ടറായും മതബോധന പ്രവർത്തനങ്ങളുടെ വിവധ മേഖലാ ഡയറക്ടറായും പോളച്ചൻ പ്രവർത്തിച്ചിട്ടുണ്ട് . ചമൽ , കാറ്റുള്ളമല എന്നിവടങ്ങളിലെ ദൈവാലയ നിർമ്മാണം ബഹു . പോളച്ചന്റെ നേതൃത്വത്തിലായിരുന്നു . മഞ്ഞുവയൽ ഇടവകയിലെ സിമിത്തേരി നവീകരണം നടത്തിയത് പോളച്ചൻ അവിടെ വികാരിയായിരുന്നപ്പോഴാണ് . 2013 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് കോഴിക്കോട് ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു . സഹോദരങ്ങൾ : Late പീറ്റർ ( വാഴത്തോപ്പ് ) , തോമസ് പി.ജെ. ( മോനിപ്പള്ളി ) , ഫാ . ജോർജ്ജ് പി . എം.ഐ. ( വിജയവാഡ ) , എൽസി ജോസഫ് വലിയമറ്റം ( വിശാഖപട്ടണം ) , മേരി ജോസ് ഉള്ളാട്ടിൽ ( കണ്ണോത്ത് ) , ലില്ലി ജോസ് ഏറത്ത് ( രാമപുരം ) , ഗ്രേസി ജോസഫ് കുന്നത്തുകുഴി ( ആരക്കുഴ ) , സംസ്ക്കാരകർമ്മങ്ങൾ തിങ്കളാഴ്ച ( 31.10.2022 ) രാവിലെ 10.00 മണിക്ക് ഈരൂട് സെന്റ് ജോസഫ്സ് സെമിത്തേരിയിൽ . “ ഞാനെന്തായിരിക്കുന്നുവോ അത് ദൈവത്തിന്റെ കൃപയാലാണ് ” എന്ന ആപ്തവാക്യത്തിലൽ അടിയുറച്ച് ജീവിച്ചിരുന്ന പോളച്ചൻ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ അസൗകര്യങ്ങൾ മാത്രം കൈമുതലുണ്ടായിരുന്ന ഇടവകകളിൽ തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു . തന്റെ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായ ബഹു . പോളച്ചന് താമരശ്ശേരി രൂപതയുടെ അശ്രുപൂജ
ഫാ . ജോർജ്ജ് മുണ്ടനാട്ട് ചാൻസലർ
സംസ്ക്കാര കർമ്മങ്ങൾ തിങ്കളാഴ്ച (31.10.2022) രാവിലെ 10.00 മണിക്ക് ഈരൂട് സെന്റ് ജോസഫ്സ് സെമിത്തേരിയിൽ.