ടി എസ് എ യെ പ്രതിനിധീകരിച്ചുകൊണ്ട് തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ റയ്യാൻ ഞായറാഴ്ച കൊച്ചിയിൽ ഭൂട്ടണിയും

 ടി എസ് എ യെ പ്രതിനിധീകരിച്ചുകൊണ്ട് തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ റയ്യാൻ ഞായറാഴ്ച കൊച്ചിയിൽ ഭൂട്ടണിയും


   പി ടി എ സ്റ്റാഫ് നേതൃത്വത്തിൽ ഇന്ന് യാത്രയയപ്പ് നൽകുന്നു

    ടി എസ് എ യെ പ്രതിനിധീകരിച്ചുകൊണ്ട് കൊച്ചിയിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിൽ ഞായറാഴ്ച ബൂട്ടണിയുന്ന 7എ ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റയ്യാന് സ്കൂളിലെ പിടിഎ സ്റ്റാഫ് സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് യാത്രയയപ്പ് നൽകുന്നു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ, എസ് എം സി ചെയർമാൻ ബാബു കെ, വൈസ് ചെയർമാൻ ബിജു, എം പി ടി എ പ്രസിഡന്റ് ജിഷ, വൈസ് പ്രസിഡണ്ട് ജംഷീന എന്നിവർ സംബന്ധിക്കും. എല്ലാവർഷവും  സ്കൂളിൽ നടത്തിവരുന്ന റിപ്പബ്ലിക് ദിന ഫുട്ബോൾ ടൂർണമെന്റിലൂടെ മികച്ച കളിക്കാരെ വാർത്തെടുക്കുവാൻ സ്കൂളിന് സാധിക്കുന്നുണ്ടെന്ന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അറിയിച്ചു. വരാൻ പോകുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനെ വരവേൽക്കുന്നതിന് വേണ്ടി സ്കൂൾതല ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുമെന്ന്  അദ്ദേഹം അറിയിച്ചു. ടി എസ് എ യെ പ്രതിനിധീകരിച്ചുകൊണ്ട് തൃശ്ശൂരിൽ വച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത സ്കൂളിലെ നാല് ബി ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് നബീലിന് സ്വീകരണവും നൽകുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.