എസി മിലൻ ഫുട്ബോൾ അക്കാദമി ഓമശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു

 എസി മിലൻ ഫുട്ബോൾ അക്കാദമി ഓമശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു 



ഓമശ്ശേരി: പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എസി മിലന്റെ ഔദ്യോഗിക പരിശീലന സംവിധാനമായ മിലൻ അക്കാദമി ഓമശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. ഓമശ്ശേരി EKAM ടർഫിൽ ആരംഭിച്ച പരിശീലന പദ്ധതി പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലായി 12 സെൻററുകളും 6 റെസിഡൻഷ്യൽ അക്കാദമികളും ആരംഭിക്കാനാണ് മിലൻ അക്കാദമി കേരള ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാനേജിങ് ഡയറക്ടർ മിലൻ ബൈജു അറിയിച്ചു. മിലൻ അക്കാദമി ചീഫ് കോച്ച് ആൽബർട്ടോ ലകാൻഡേല അക്കാദമിയുടെ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാനും അക്കാദമി രക്ഷാധികാരികമായ എംപി അബ്ദുൽ ഗഫൂർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ നാസർ പുളിക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, വാർഡ് മെമ്പർ ആയിഷ ടീച്ചർ, കെ കെ രാധാകൃഷ്ണൻ, യുകെ ഹുസൈൻ, ഒ.കെ നാരായണൻ, എ കെ അബ്ദുല്ല, സിദ്ദീഖ്, രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അക്കാദമി ഡയറക്ടർമാരായ ഉമർ നബീൽ സ്വാഗതവും നാസർ പി നന്ദിയും പറഞ്ഞു.