ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി*

 *ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി*



ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം, തോട്ടുമുക്കം, പുതിനയിടത്ത് ഉത്സവാന്തരീക്ഷത്തിൽ നടത്തി.


മാറുന്ന ഈ കാലഘട്ടത്തിൽ ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ആൽഡ്രിൻ  പൊട്ടൻപുഴയുടെ

കവുങ്ങ് മുറിച്ചുമാറ്റിയ രണ്ടേക്കറിൽ അധികം വരുന്ന സ്ഥലത്ത് ഉമ്മിക്കുഴിയിൽ കൂട്ടായ്മയും, ആൽഡ്രിൻ ചേർന്ന് ജൈവ പച്ചക്കറി കൃഷി നടത്തി.


വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ എംഎൽഎ ജോർജ് എം തോമസ് നിർവഹിച്ചു.

 ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജമീല, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സിജി കുറ്റിക്കൊമ്പിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൗരപ്രമുഖരും നാട്ടുകാരും പങ്കെടുത്തു.


ആൽഡ്രിൻ  പൊട്ടൻപുഴ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് ഉമ്മിക്കുഴി കൂട്ടായ്മ ഒന്നര ഏക്കറിൽ അധികം വരുന്ന  സ്ഥലത്ത് പയറും പാവലും പടവലവും

 ജൈവ രീതിയിൽ കൃഷി ചെയ്തപ്പോൾ,



ആൽഡ്രിൻ  പൊട്ടൻപുഴ കപ്പ, ചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക, മധുരക്കിഴങ്ങ് ,കടല, വെണ്ട ,മത്തൻ, കുമ്പളം, കൃഷി ചെയ്തു ഇതെല്ലാം ജൈവ രീതിയിൽ കൃഷി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.