തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ "സജ്ജം" ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ "സജ്ജം" ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.



 തോട്ടുമുക്കം : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ "സജ്ജം " എന്ന പേരിലുള്ള ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസിന് തോട്ടുമുക്കം ഗവ.യുപി സ്കൂളിൽ തുടക്കംകുറിച്ചു. പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർ എ നിബിൻദാസ് സാർ ക്ലാസിന് നേതൃത്വം നൽകി. പി ടി എ പ്രസിഡണ്ട് വൈ പി അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, എസ് എം സി ചെയർമാൻ ബാബു കെ, എം പി ടി എ പ്രസിഡന്റ്  ജിഷ, എസ് എം സി വൈസ് ചെയർമാൻ ബിജു, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ എന്നിവർ സന്നിഹിതരായിരുന്നു.