നവീകരിച്ച സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു.*

 *നവീകരിച്ച സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു.



കാലവർഷത്തിൽ തകർന്ന് വീണ കെട്ടിടം നവീകരിച്ചത് ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 12 ലക്ഷത്തോളം രൂപ ചിലവിൽ


തോട്ടുമുക്കം ഗവ: യു പി സ്കൂളിലെ നവീകരിച്ച കെട്ടിടം നാടിന് സമർപ്പിച്ചു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച 12 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. നിലവിൽ 5 ക്ലാസ് മുറികളാണ് ഈ കെട്ടിടത്തിലുള്ളത്. കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ മനസിലാക്കി നവീകരണത്തിനായി തുക വകയിരുത്തുകയായിരുന്നു. മേൽക്കൂരയടക്കം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുകയും കെട്ടിടത്തിൻ്റെ ചുമരുകൾ ചിത്രങ്ങൾ വരച്ച് വർണ്ണ മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. 

നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ദിവ്യ ഷിബു അധ്യക്ഷയായി. ഓണാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ മെഗാ പൂക്കളമൊരുക്കിയവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത്

 വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടുമുറി, ആയിഷ ചേലപ്പുറത്ത്, കെ.പി സൂഫിയാൻ, ടി.കെ അബൂബക്കർ, പി ടി എ പ്രസിഡൻറ് വൈ.പി അഷ്റഫ്, പ്രധാനാധ്യാപകൻ ഗിരീഷ് കുമാർ, എസ് എം സി ചെയർമാൻ കെ.ബാബു, എം പി.ടി.എ പ്രസിഡൻ്റ് ജിഷ തുടങ്ങിയവർ സംസാരിച്ചു