കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എൽഇഡി വാൾ സ്ഥാപിച്ചു*

 

*



കൊടിയത്തൂർ പഞ്ചായത്തിൻ്റെയും
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും  ഗുണഭോക്താക്കളുടെയും സഹകരണത്തോടെനടപ്പിലാക്കുന്ന ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ
ഗ്രാമപഞ്ചായത്തും സഹായ സംഘടനയായ മിറർ സെന്റർ ഫോർ സോഷ്യൽ ചേഞ്ച് വയനാടും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എൽഇഡി വാൾ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമാകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും സഹായങ്ങളെക്കുറിച്ചും എൽ ഇ ഡി വാളിൽ
പ്രദർശിപ്പിക്കും. ജൽ ജീവൻ  പദ്ധതിയുടെ സന്ദേശങ്ങളും ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ജനങ്ങൾക്ക് മനസ്സിലാക്കുന്ന രീതിയിലുള്ള ഒരു ആനിമേഷൻ വീഡിയോയും എൽഇഡി വാളിൽ പ്രദർശിപ്പിക്കും.
എൽ ഇ ഡി വാളിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. ദിവ്യ ഷിബു അധ്യക്ഷയായി. ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, ഫസൽ കൊടിയത്തൂർ, ഫാത്തിമ നാസർ,ടി കെ അബൂബക്കർ, മറിയം കുട്ടി ഹസ്സൻ,ജലജീവൻ മിഷൻ പഞ്ചായത്ത് തല കോർഡിനേറ്റർ സഫ,എ ഇ  ഇ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ  ശില്പശാലകൾ സംഘടിപ്പിച്ചു,
പഞ്ചായത്ത് തല ജല ഗുണനിലവാര പരിശീലനം പരിശോധന,
അംഗനവാടികളി വെച്ചും സ്കൂളുകളിൽ വച്ചും ജലഗുണ നിലവാരം ജലജന്യ രോഗങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണം ,
പഞ്ചായത്തിലെ ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിൽ ജലശ്രീ ക്ലബ് രൂപീകരിക്കുകയും അതിൻറെ ഭാഗമായി  വാൾ  റൈറ്റിഗ്      നടത്തുകയും ചെയ്തു.
കൊടിയത്തൂർ ജിഎംഎൽപി സ്കൂളിൽ വെച്ച് പഞ്ചായത്ത് തല കലാ മത്സരങ്ങളും സംഘടിപ്പിച്ചു
ചിത്രം: