ശുചീകരരണവും മാലിന്യമുക്തപ്രതിജ്ഞയും സംഘടിപ്പിച്ചു

  ശുചീകരരണവും മാലിന്യമുക്തപ്രതിജ്ഞയും സംഘടിപ്പിച്ചു 






ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണത്തിന് നേതൃത്വം നൽകി ജനപ്രതിനിധികളും ആശാവർക്കർമാരും എൻ എസ് എസ് വളണ്ടിയർമാരും. 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 

ജനപ്രതിനിധികളും പഞ്ചായത്തിലെ ആശ വർക്കർമാരും ചെറുവാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുമാണ്

ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ പരിസരം ശുചീകരിച്ചത്. പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. 

ജില്ല ശുചിത്വമിഷൻ്റെ

സ്വചഛത ഹി സേവ പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത പ്രതിജ്ഞയും ചൊല്ലി.ദിവ്യ ഷിബു,

ഗ്രാമ പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, രിഹ്ല അബ്ദുൽ മജീദ്, മറിയം കുട്ടി ഹസ്സൻ, കെ.ജി സീനത്ത്, ഡോക്ടർമാരായ അഖിൽ, റുമാന, ജെഎച്ച് ഐ ദീപിക, എൻ എസ് എസ് കോ- ഓഡിനേറ്റർ ജമാൽ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൻ സംബന്ധിച്ചു


ചിത്രം: ശുചീകരണത്തിൻ്റെ ഉദ്ഘാടനം ഷംലൂലത്ത് നിർവഹിക്കുന്നു