മഴക്കെടുതിയിൽ തകർന്ന വീട് പുനരുദ്ധരിക്കുന്നതിനായി ധനസഹായം നൽകി.
മഴക്കെടുതിയിൽ തകർന്ന വീട് പുനരുദ്ധരിക്കുന്നതിനായി ധനസഹായം നൽകി.
താമരശ്ശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെന്റർ ഫോർ ഓവറോൾ ഡെവലപ്മെന്റ് (COD) താമരശ്ശേരി ശ്രീമതി ആൻസമ്മ ജോർജ് സ്രാമ്പിക്കലിന്റെ കഴിഞ്ഞ മഴക്കെടുതിയിൽ ഭാഗികമായ തകർന്ന വീട് പുനരുദ്ധരിക്കുന്നതിനായി അവരുടെ കുടുംബത്തിന് 10000 രൂപ ധനസഹായം നൽകി.
COD യുടെ ഭാഗമായി തോട്ടുമുക്ക൦ പ്രദേശത്ത് 20 യൂണിറ്റുകളെ ഉൾപ്പെടുത്തി നടത്തപ്പെടുന്ന- ഗ്രാമവികസന സമിതി (GVS) അംഗമാണ് ശ്രീമതി ആൻസമ്മ ജോർജ് . അംഗങ്ങളുടെ സമഗ്രമായ വളർച്ചയാണ് COD ലക്ഷ്യം വെക്കുന്നത് .സി.ഒ.ഡി ഡയറക്ടർ ഫാ. ജോർജ് ചെമ്പരത്തിക്കൽ, COD കോഓർഡിനേറ്റർ ജോയ് കെ.സി.യും ചേർന്ന് ചെക്ക് നൽകി.