തോട്ടുമുക്കം പള്ളിതാഴെ അങ്ങാടികളിൽ അലഞ്ഞു നടക്കുന്ന തെരുവ് നായകളുടെ ശല്യം അവസാനിപ്പിക്കണം
തോട്ടുമുക്കം പള്ളിതാഴെ അങ്ങാടികളിൽ അലഞ്ഞു നടക്കുന്ന തെരുവ് നായകളുടെ ശല്യം അവസാനിപ്പിക്കണം
തോട്ടുമുക്കം : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 5,6 വാർഡുകളിൽ രൂക്ഷമായ തെരുവ് നായകളുടെ ശല്യം മൂലം മദ്രസ, സ്കൂൾ വിദ്യാർത്ഥികളും ഇരുചക്ര വാഹന യാത്രക്കാരും കാൽ നട യാത്രക്കാരും വളരെ ഭയപ്പാടോടെ യാണ് അങ്ങാടികളിലൂടെയും മറ്റും സഞ്ചരിക്കുന്നത്.
അതിരാവിലെ മദ്രസയിലേക്കുള്ള വിദ്യാർത്ഥികൾക്കും കുർബാനക്ക് പള്ളിയിൽ പോകുന്നവർക്കും തെരുവ് നായയുടെ ശല്യം മൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
രാപകൽ വ്യത്യാസം ഇല്ലാതെ ഇരുചക്ര വാഹങ്ങളുടെ മുൻപിലേക്കു നായകൾ ചാടുന്നതിനാൽ അപകടം ഉണ്ടാകുന്നത് പതിവാണ്.
കൂടാതെ അങ്ങാടികളുടെ സമീപമുള്ള വീടുകൾക്കും തെരുവ് നായകളുടെ ശല്യം വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.
രാത്രിയിൽ അങ്ങാടിയിലെ കട വരാന്തകളിൽ ആണ് തെരുവ് നായകൾ തമ്പടിക്കുന്നത്.
തോട്ടുമുക്കം മേഖലയിലെ രൂക്ഷമായ തെരുവ് നായ ശല്യത്തിനു പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് തോട്ടുമുക്കം യങ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഭാരവാഹികളായ ബാസിത് തോട്ടുമുക്കം, ദിനേശ്. കെ. വി തോട്ടുമുക്കം എന്നിവർ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്