ലഹരിമുക്ത തോട്ടുമുക്കം"*
*ലഹരിമുക്ത തോട്ടുമുക്കം"*
എന്ന ക്യാമ്പയിനുമായി
തോട്ടുമുക്കം പ്രദേശത്ത് വർദ്ധിച്ചുവരുന്ന മദ്യ, മയക്കുമരുന്ന് മാഫിയക്കെതിരെ തോട്ടുമുക്കം മഹൽ കമ്മറ്റി രംഗത്തെത്തി.
തോട്ടുമുക്കം; കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന തോട്ടുമുക്കം പ്രദേശത്ത് അനധികൃത മദ്യ വില്പനയും, കഞ്ചാവ്, എംഡി എം എ പോലുള്ള മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് തോട്ടുമുക്കം മഹൽ കമ്മിറ്റി ഇതിനെ നേരിടാൻ ഒരുങ്ങുന്നത്..
തോട്ടുമുക്കം ഗ്രാമം ലഹരിമുക്തമാക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി കമ്മിറ്റികൾ രൂപീകരിച്ചു ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.
ലഹരി ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തുകളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും കമ്മറ്റി തീരുമാനിച്ചു.
തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ മുബഷിർ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹല്ല് പ്രസിഡന്റ് മമ്മുണ്ണി ഹാജി, സെക്രട്ടറി അബുഹാജി, ട്രഷറർ ബഷീർഹാജി, എന്നിവർ സംസാരിച്ചു.
യുവതീ യുവാക്കൾക്കിടയിൽ മഹൽ അടിസ്ഥാനത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രീ മാരിറ്റൽ കൗൺസിലിംഗ് ന്റെ പ്രാധാന്യത്തെ ക്കുറിച്ചും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ ക്കുറിച്ചും വൈസ് പ്രസിഡന്റ് റാഫി സഖാഫി ക്ലാസ് എടുത്തു.