ചുണ്ടത്തു പൊയിൽ ഗവ.യു.പി.യിൽ സൈബർ ലോകത്തെ സുരക്ഷിതജീവിതം - രക്ഷാകർത്തൃ ബോധവത്ക്കരണ ക്ലാസ് നടത്തി*
*ചുണ്ടത്തു പൊയിൽ ഗവ.യു.പി.യിൽ സൈബർ ലോകത്തെ സുരക്ഷിതജീവിതം - രക്ഷാകർത്തൃ ബോധവത്ക്കരണ ക്ലാസ് നടത്തി*
തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ സൈബർ ലോകത്തെ സുരക്ഷിത ജീവിതത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി.
സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ നേർവഴിക്കു നയിക്കാൻ രക്ഷിതാക്കളും അധ്യാപകരും സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് രക്ഷാകർത്തൃ ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഐ.റ്റി. കോർഡിനേറ്ററായ സിനി കൊട്ടാരത്തിൽ സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഓഡിയോവിഷ്വലുകൾ ഉപയോഗപ്പെടുത്തി ക്ലാസ് എടുത്തു. വിവര സാങ്കേതികവിദ്യയുടെ ഗുണവശങ്ങൾ അറിവിന്റെ ലോകത്തേയ്ക്ക് കുട്ടികളെ നയിക്കാനുപയുക്തമാക്കുന്നതോടൊപ്പം, ധാർമ്മികമൂല്യങ്ങളിലൂന്നിയ ഒരു ജീവിതത്തിലേയ്ക്കും കുട്ടികളെ നയിക്കാൻ രക്ഷിതാക്കളുടെ നിരന്തര ജാഗ്രത ഉണ്ടായിരിക്കണം എന്ന് ക്ലാസിലൂടെ ധാരണയായി.
ഒന്നാം ടേം പരീക്ഷ കഴിഞ്ഞ് 1 മുതൽ 7 വരെ ക്ലാസുകളുടെ ക്ലാസ് പി.ടി.എ യും നടത്തി.