ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു*
*ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു*
തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 24 തീയതി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ദിനാചരണം നടത്തി.
എൻഎസ്എസ് ഗീതത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ പിടിഎ പ്രസിഡന്റ് ശ്രീ ജോർജ് കേവള്ളി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ദിവ്യ ഷിബു മുഖ്യപ്രഭാഷണം നടത്തി.
സ്വാതന്ത്ര്യത്തിന്റെ 75 - വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യാമൃതം 2022 എന്ന പേരിൽ ഓഗസ്റ്റ് പന്ത്രണ്ടാം തീയതി മുതൽ പതിനെട്ടാം തീയതി വരെ സ്കൂളിൽ വച്ച് നടന്ന എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ ഫ്രീഡം വാൾ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സിജി കുറ്റിക്കൊമ്പിൽ ഉദ്ഘാടനം ചെയ്ത് സ്കൂളിന് സമർപ്പിച്ചു.
പ്രസ്തുത ചടങ്ങിൽ എൻഎസ്എസ് വളണ്ടിയർ കുമാരി അബിൽറ്റ ബെന്നി എൻഎസ്എസിന്റെ നാൾവഴികൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
സ്കൂളിന്റെ ഫ്രീഡം വാളിൽ ആ ലേഖനം ചെയ്ത ദണ്ടി യാത്രയെ കുറിച്ച് എൻഎസ്എസ് വളണ്ടിയർ ലീഡർ അജല്ലോ ജോസഫ് വിശദീകരണം നൽകി.
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ മനു ബേബി സന്ദേശം നൽകിയ ചടങ്ങിന് അധ്യാപക പ്രതിനിധി ശ്രീ ഉമ്മർ എൻ ആശംസകൾ അറിയിച്ചു.
എൻഎസ്എസ് മീഡിയ ലീഡർ തോമസ് കെ ജോർജ് നന്ദി അർപ്പിച്ച ചടങ്ങ് ദേശീയ ഗാനത്തോടെ സമാപിച്ചു.