എലിസബത്ത് രാജ്ഞി അന്തരിച്ചു, വിടവാങ്ങല്‍ കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തില്‍*

 *എലിസബത്ത് രാജ്ഞി അന്തരിച്ചു, വിടവാങ്ങല്‍ കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തില്‍*




കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു . 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. 


1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1952 ല്‍ രാജഭരണമേറ്റു. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്‍റെ സുവ‍‍ർണ ജൂബിലിയാഘോഷിച്ചു. 2012 ൽ വജ്ര ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോ‍ർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.


1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടന്‍റെ രാജ്ഞിയാകുന്നത്. അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു. കോമൺവെൽത്ത് രാജ്യങ്ങളെല്ലാം എലിസബത്ത് സന്ദർശിച്ചു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു. അതേസമയം രാജഭരണത്തിന്‍റെ മാറുന്ന മുഖം അംഗീകരിക്കാനും അവർ മടികാണിച്ചില്ല.ആധുനികവൽകരണത്തോട് മുഖംതിരിച്ചുമില്ല. രാജ്ഞിയെ ഏറ്റവും പിടിച്ചുലച്ച ചുരുക്കം സംഭവങ്ങളിലൊന്ന് രണ്ട് മക്കളുടെ വിവോഹമോചനമായിരുന്നു. 


*🫅വിടവാങ്ങി എലിസബത്ത് രാജ്ഞി, അടുത്ത രാജാവ് മകന്‍ ചാള്‍സ്*


എലിസബസത്ത് രാജ്ഞിയുടെ മകന്‍ ചാൾസ് ബ്രിട്ടന്‍റെ അടുത്ത രാജാവ്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് അധികാര കൈമാറ്റം. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ യു കെ മുഴുവന്‍ സമ്പൂര്‍ണ്ണ ദുഖാചരണം ഏര്‍പ്പെടുത്തി. 10 ദിവസം പാര്‍ലമെന്‍റ് നടപടികളില്ല. ലണ്ടന്‍ ബ്രിഡ്‍ജ് ഈസ് ഡണ്‍ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദേശം. ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരിയാണ് ഇന്ന് വിടവാങ്ങിയത്.


അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. വിദ്യാഭ്യാസം മികച്ച അധ്യാപകരുടെ കീഴിലായിരുന്നു. 1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടന്‍റെ രാജ്ഞിയാകുന്നത്. അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു. കോമൺവെൽത്ത് രാജ്യങ്ങളെല്ലാം സന്ദർശിച്ചു എലിസബത്ത്. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു. അതേസമയം രാജഭരണത്തിന്‍റെ മാറുന്ന മുഖം അംഗീകരിക്കാനും അവർ മടികാണിച്ചില്ല.ആധുനികവൽകരണത്തോട് മുഖംതിരിച്ചുമില്ല. രാജ്ഞിയെ ഏറ്റവും പിടിച്ചുലച്ച ചുരുക്കം സംഭവങ്ങളിലൊന്ന് രണ്ട് മക്കളുടെ വിവോഹമോചനമായിരുന്നു. 


ചാൾസിന്‍റെയും ഡയാനയുടെയും വിവാഹമോചനമാണ് ലോകം ശ്രദ്ധിച്ചത്. അതിന്‍റെ കാരണങ്ങളും. ഡയാനയുടെ മരണം കൊട്ടാരത്തെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ചു. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടു. കൊട്ടാരത്തിനുനേർക്ക് സംശയത്തിന്റെ മുനകൾ നീണ്ടു. പക്ഷേ അപ്പോഴും പരസ്യമായ വികാരപ്രകടനങ്ങളിൽ നിന്ന് അകലം പാലിച്ചു എലിസബത്ത്




*🌹എലിസബത്ത് അലക്സാണ്ട്ര മേരി; ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരി*


ഒരു യുഗത്തിന്‍റെ അന്ത്യമാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ സംഭവിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കാലം രാജസിംഹാസനത്തിലിരുന്ന് . ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരിയാണ് എലിസബത്ത് അലക്സാണ്ട്ര മേരി. 70 വർഷം ആണ് രാജ്ഞി  ബ്രിട്ടനെ നയിച്ചത്.  അച്ഛൻ ജോർജ് ആറാമന്റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. 1977, 2002, 2012 വര്‍ഷങ്ങളില്‍ എലിസബത്തിന്റെ കിരീടധാരണത്തിന്റെ രജതം, സുവര്‍ണം, വജ്രം, പ്ലാറ്റിനം ജൂബിലികള്‍ യഥാക്രമം ആഘോഷിച്ചിരുന്നു. 


എലിസബത്തിന്‍റെ വിദ്യാഭ്യാസം രാജ്യത്തെ മികച്ച അധ്യാപകരുടെ കീഴിലായിരുന്നു. 1947ൽ ആണ് ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നത്. മക്കളായ ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത ബ്രിട്ടന്റെ രാജ്ഞിയാകുന്നത്. അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു.  കോമൺവെൽത്ത് രാജ്യങ്ങളെല്ലാം സന്ദർശിച്ചു എലിസബത്ത്. അയർലന്റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു. അതേസമയം രാജഭരണത്തിന്റെമാറുന്ന മുഖം അംഗീകരിക്കാനും അവർ മടികാണിച്ചില്ല.


ആധുനികവൽകരണത്തോടും എലിസബത്ത് രാജ്ഞി മുഖംതിരിച്ചുമില്ല. രാജ്ഞിയെ ഏറ്റവും പിടിച്ചുലച്ച ചുരുക്കം സംഭവങ്ങളിലൊന്ന് രണ്ട് മക്കളുടെ  വിവാഹ മോചനമായിരുന്നു. ചാൾസിന്റെയും ഡയാനയുടെയും വിവാഹമോചനമാണ് പിന്നീട് ലോകം ശ്രദ്ധിച്ചത്. അതിന്റെ കാരണങ്ങളും. ഡയാനയുടെ മരണം കൊട്ടാരത്തെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ചു. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടു. കൊട്ടാരത്തിനുനേർക്ക് സംശയത്തിന്റെ മുനകൾ നീണ്ടു. പക്ഷേ അപ്പോഴും പരസ്യമായ വികാരപ്രകടനങ്ങളിൽ നിന്ന് അകലം പാലിച്ചു എലിസബത്ത്. ഒരു ഭരണാധികാരി അങ്ങനെയാവണം എന്നായിരുന്നു അവരുടെ വിശ്വാസ പ്രമാണം. 


അതിനുശേഷമായിരുന്നു ഹാരിയുടേയും മേഗന്റേയും അഭിമുഖവും അതിലെ വെളിപ്പെടുത്തലുകളും. 2017 നുശേഷം രാജ്ഞിയും ഫിലിപ്പും പൊതുചടങ്ങുകളുടെ എണ്ണം കുറച്ചുതുടങ്ങിയിരുന്നു. 2021 ലാണ് ഫിലിപ്പ് രാജകുമാരൻ മരിക്കുന്നത്. ഫിലിപ്പായിരുന്നു തന്റെ ശക്തിയെന്ന് അന്ന് എലിസബത്ത് പറഞ്ഞിരുന്നു. ബ്രിട്ടിഷ് ജനത എന്നും എലിസബത്തിനെ കണ്ടത് ഒരു കൊടുങ്കാറ്റിലും കുലുങ്ങാത്ത, തങ്ങളെ സംരക്ഷിക്കുന്ന ശക്തിദുർഗമായാണ്. രാജപദവി വെറും ആലങ്കാരികമായിട്ടും സർക്കാർ കാര്യങ്ങളിൽ എലിസബത്ത് താൽപര്യം കാണിച്ചു. ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാൾ ആയിരുന്നു എലിസബത്ത് രാജ്ഞി. സാന്പത്തിക പ്രതിസന്ധികാലത്ത്, കൊട്ടാരവും നികുതി കൊടുക്കാൻ തയ്യാറായി.


*🌹എലിസബത്ത് രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തത്; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി*


എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശന വേളയിൽ  എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


'എലിസബത്ത് രാജ്ഞിയുടെ ഊഷ്മളതയും ദയയും  ഒരിക്കലും മറക്കില്ല. ഒരു മീറ്റിംഗിനിടെ, മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല  എന്നെ കാണിച്ചു. ആ നിമിഷം ഞാൻ എന്നും വിലമതിക്കുന്നു'- പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് എലിസബത്ത് രാജ്ഞിയുടെ മരണ വാര്‍ത്ത ബക്കിങ്ഹാം പാലസ് സ്ഥിരീകരിച്ചത്.  96-മത്തെ വയസായിരുന്നു അന്ത്യം. 


*📱എലിസബത്ത് രാഞ്ജിയുടെ മരണവാർത്ത; ട്വിറ്റര്‍ നിശ്ചലം, സേവനങ്ങള്‍ തടസപ്പെട്ടു*


എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംബിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്ററ്‍ പല ഉപയോക്താക്കൾക്കും ലഭ്യമല്ലാത്ത അവസ്ഥയിലെത്തിയത്.  രണ്ടായിരത്തിലധികം ഉപയോക്താക്കൾക്ക് ഇന്നലെ ട്വിറ്റർ  ആക്സസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വെബ്‌സൈറ്റ് ഡൗൺടൈം ട്രാക്കർ ഡൗൺഡിറ്റക്ടറിലെ ഉപയോക്തൃ റിപ്പോർട്ടുകളും നെറ്റ്‌വർക്ക് ഷട്ട്ഡൗൺ മോണിറ്ററിംഗ് സേവനമായ നെറ്റ്ബ്ലോക്കുകൾ ഷെയർ ചെയ്ത വിശദാംശങ്ങൾ അനുസരിച്ചാണ് ഈ കണക്ക്. 


ഇന്ത്യയിൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ട്വിറ്റർ ലഭ്യമാകുന്നുണ്ടെന്നും സാധാരണയായി പ്രവർത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട് പറയുന്നത്. കൂടാതെ ട്വിറ്ററിന്റെ സ്റ്റാറ്റസ് പേജ് സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും നിലവിൽ കാണിക്കുന്നുമില്ല. ട്വിറ്ററിന്റെ പ്രവർത്തനരഹിതമായ സമയത്തിന് രാജ്യതലത്തിലുണ്ടാകുന്ന തടസങ്ങളുമായോ ഫിൽട്ടറിംഗുമായോ ബന്ധമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. Downdetector.com-ൽ ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ട്വിറ്ററിൽ ഇറർ റിപ്പോർട്ട് ചെയ്യുന്ന 78 ശതമാനം ഉപയോക്താക്കളും ആപ്പിൽ  ആക്സസ് സംബന്ധിച്ച പ്രശ്‌നങ്ങൾ നേരിട്ടവരാണെന്ന് പറയുന്നു. എന്നാല്‌‍ 15 ശതമാനം ഉപയോക്താക്കൾക്ക് ട്വിറ്ററിന്റെ വെബ്‌സൈറ്റിൽ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പറയപ്പെടുന്നു.