ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ കഥക് നൃത്ത ശില്പശാല നടത്തി.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ കഥക് നൃത്ത ശില്പശാല നടത്തി.
തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ സ്പിക്ക് മാക്കേ, നോർത്ത് കേരള മലപ്പുറം ചാപ്റ്ററിന്റെയും അരീക്കോട് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും നേതൃത്വത്തിൽ കഥക് ഡെമോൺസ്ട്രേഷൻ നടത്തി. അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീമതി ടെസി സണ്ണി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ്, പി.ടി.എ.പ്രസിഡന്റ് ശ്രീ. മുജീബ് റഹ്മാൻ, അരീക്കോട് ബി.ആർ.സി. ടെയിനർ ശ്രീ. രഞ്ജിത്ത്, വിദ്യാരംഗം ഉപജില്ലാ കൺവീനർ ശ്രീ. മനോജ്, ജോയിന്റ് കൺവീനർ മുഹമ്മദ് അസ് ലഹ്, എം.ടി എ.പ്രസിഡന്റ് ശ്രീമതി സജിന , സ്റ്റാഫ് സെക്രട്ടറി ശ്രീമതിലല്ല സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കഥക് കലാകാരി ഉത്തർപ്രദേശ് സ്വദേശിനിയായ കുമാരി ദീപ്തി ഗുപ്തയാണ് കഥക് ശില്പശാല നടത്തിയത്. സ്പിക്മാക്ക് ദക്ഷിണേന്ത്യൻ കൺവീനർ ശ്രീ ഉണ്ണി വാര്യർ ആണ് കഥക് സംഘാടനം അരീക്കോട് ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നടത്തിയത്.