ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.*
*ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.*
തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചു. മക്കളെ അറിയാൻ എന്ന വിഷയത്തിൽ കൂടരഞ്ഞി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ ശ്രീ.റോയ് അഗസ്റ്റിൻ മാതാപിതാക്കൾക്ക് ക്ലാസുകൾ നൽകി. ആധുനിക തലമുറയിലെ കുട്ടികൾ നേരിടുന്ന വെല്ലുവിളികളൾ, മൊബൈൽ ഫോണിലൂടെ കുട്ടികൾ അകപ്പെടുന്ന ചതിക്കുഴികൾ എന്നാവയെപറ്റിയും, കുട്ടികളെ എങ്ങനെ മാതാപിതാക്കൾ മനസ്സിലാക്കി അവരെ സമീപിക്കണമെന്നും റോയ് സാർ മാതാപിതാക്കൾക്ക് വിശദീകരിച്ചു നൽകി. യോഗത്തിൽ വച്ച് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു സ്കൂൾ മാനേജർ ഫാ.ആന്റോ മൂലയിൽ , പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ മനു ബേബി, പി ടി എ പ്രസിഡണ്ട് ജോർജ് കേവിളളിൽ തുടങ്ങിയവർ പ്രസംഗിച്ചു.